www.superprimetime.com

Total Pageviews

45,264,207

Blog Archive

Search This Blog

Tags

Kerala (1809) Idukki (1767) Mostreaded (1615) Crime (1377) National (1201) Entertainment (829) world (428) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

30 കാരിയുടെ നെഞ്ചിനേറ്റ വെടിയുണ്ടയെ തടഞ്ഞ് കൃത്രിമ മാറിടം

വെടിയുണ്ടയെ തടഞ്ഞ് കൃത്രിമ മാറിടം
Share it:
breast-implants

വാഷിങ്‌ടൺ: റോഡിലൂടെ നടന്നു പോകവെ അക്രമിയുടെ വെടിയേറ്റ യുവതിയുടെ ജീവൻ രക്ഷിച്ചത് കൃത്രിമ മാറിടം. ടൊറോന്‍റോയിലുണ്ടായ സംഭവമാണ് സേജ് മെഡിക്കൽ ജേർണൽ പുറത്തു വിട്ടിരിക്കുന്നത്. 30 വയസുകാരിക്ക് വെടിയേറ്റത് രണ്ട് വർഷം മുൻപാണെങ്കിലും സംഭവത്തെ കുറിച്ചുള്ള പഠന റിപ്പോർട്ടാണ് പുറത്തു വന്നത്. ക്ലോസ് റേഞ്ചിൽ വെടിയേറ്റിട്ടും യുവതിയെ രക്ഷിച്ചത് കട്ടിയേറിയ കൃത്രമമ മാറിടമായിരുന്നുവെന്നാണ് ഡോക്‌ടർമാരുടെ കണ്ടെത്തൽ.

നഗരത്തിലൂടെ നടന്നു പോകുന്നതിനിടെയാണ് ക്ലോസ് റേഞ്ചിൽ യുവതിയുടെ നെഞ്ചിന് വെടിയേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ വലത് മാറിടത്തിന് താഴെയായി മുറിവും അതിൽ നിന്ന് ഒരു വെടിയുണ്ടയും ഡോക്ടര്‍മാര്‍ കണ്ടെടുത്തു.

ഇതിനു പിന്നാലെ നടത്തിയ സിടി സ്‌കാന്‍ അടക്കമുള്ള പരിശോധനകളിലാണ് യുവതിയുടെ ഇടതുഭാഗത്തെ കൃത്രിമ മാറിടത്തിലാണ് ആദ്യം വെടിയുണ്ട തറച്ചതെന്ന് ഡോക്ടർമാർക്ക് മനസിലായത്. 

സിലിക്കോൺ കൊണ്ട് നിര്‍മിച്ച കൃത്രിമ മാറിടത്തില്‍ വെടിയുണ്ട പതിക്കുകയും തുടര്‍ന്ന് ഗതിമാറി വലത് മാറിടത്തിന് താഴെ തുളഞ്ഞുകയറിയെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബുള്ളറ്റിന്‍റെ ഗതി മാറാനും ഹൃദയ ഭാഗത്ത് പരിക്കേൽക്കാതെ രക്ഷപ്പെടാനും കാരണമായത് സിലിക്കോൺ നിർമ്മിതമായ കൃത്രിമ മാറിടമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

breast-implants
ഇടത് ഭാഗത്താണ് ഹൃദയും ശ്വാസകോശവും എല്ലാം ഉള്ളത്. ബുള്ളറ്റ് ഇടതു നെഞ്ചില്‍ പതിച്ചിരുന്നെങ്കില്‍ ആ സ്ത്രീയുടെ നില കൂടുതല്‍ ഗുരുതരമാകുമായിരുന്നു. ജീവൻ തന്നെ നഷ്ടപ്പെടാനുള്ള പരിക്ക് സംഭാവികമായിരുന്നു. എന്നാല്‍ കൃത്രിമ മാറിടം ആ ബുള്ളറ്റിന്റെ സഞ്ചാര പഥത്തില്‍ വ്യതിചലനം ഉണ്ടാക്കി-പഠനം നടത്തിയ ഡോ. ജിയാന്‍ കാര്‍ലോ മക്ഇവന്യൂ പറഞ്ഞു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Health

Post A Comment:

Also Read

മുങ്ങിത്താണ കപ്പലിൽ 250 ടൺ കാത്സ്യം കാർബൈഡ്; ഉഗ്ര സ്‌ഫോടനത്തിനടക്കം സാധ്യത

കൊച്ചി: കഴിഞ്ഞ ദിവസം അറബികടലിൽ മുങ്ങിത്താഴ്‌ന്ന ചരക്കുകപ്പലിൽ നിന്നും ഒഴുകിപ്പടർന്ന എണ്ണപ്പാട നീക്കം ചെയ്യാൻ ശ്രമങ്ങൾ ഊർ