www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അതിർത്തി കാക്കാൻ കിലോമീറ്ററുകളുടെ വനയാത്ര; പൊലീസ് ഉദ്യോഗസ്ഥർ കുഴഞ്ഞു വീണു

Share it:

ഇടുക്കി: തമിഴ്‌നാട്ടിൽ നിന്നുള്ള കടന്നു കയറ്റം തടയാൻ മണിക്കൂറുകൾ കാട്ടിലൂടെ സഞ്ചരിച്ച് മടങ്ങിയെത്തിയ പൊലീസ് ഉദ്യോഗസ്ഥർ സ്റ്റേഷനിൽ കുഴഞ്ഞു വീണു. ഉടുമ്പൻചോല പൊലീസ് സ്റ്റേഷനിലെ നാല് പൊലീസ് ഉദ്യോഗസ്ഥരാണ് കുഴഞ്ഞുവീണത്. അതിർത്തി പ്രദേശത്തെ മറ്റ് പൊലീസ് സ്റ്റേഷനിലും ഉദ്യോഗസ്ഥർക്ക് ശാരീരിക ക്ഷീണം ഉണ്ടായതായി റിപ്പോർട്ടുണ്ട്. 

ലോക് ഡൗൺ ആരംഭിച്ചതിനു പിന്നാലെ മൂന്നാഴ്ച്ചയോളമായി വിശ്രമമില്ലാത്ത ജോലിയാണ് പൊലീസ് ഉദ്യോഗസ്ഥർ നടത്തുന്നത്. അതിർത്തി പ്രദേശങ്ങളിലെ വനങ്ങളിൽ തമിഴ്നാട്ടിൽ നിന്നുള്ള കടന്നു ക‍യറ്റം തടയാൻ കിലോമീറ്ററുകളോളം കാൽനടയായും സഞ്ചരിക്കേണ്ടി വരുന്നുണ്ട്. ഇതാണ് ഉദ്യോഗസ്ഥരെ ക്ഷീണിപ്പിച്ചത്. 

ഉയർന്ന രക്തസമ്മർദം, ഷുഗർ  എന്നിവയ്ക്ക് പുറമേ അമിത ജോലിയും കടുത്ത ചൂടും വില്ലനായി. ചതുരംഗപ്പാറ, മാൻകുത്തിമെട്ട് എന്നി പ്രദേശങ്ങളിലൂടെയാണ് കൂടുതലായും തമിഴ്നാട്ടുകാർ കേരളത്തിലേക്ക് വരുന്നത്. ഇവിടങ്ങളിൽ സുരക്ഷയൊരുക്കുന്നത് കടുത്ത വെല്ലുവിളിയായിരിക്കുകയാണ്. ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നുണ്ടെങ്കിലും വനത്തിനുള്ളിലെ യാത്ര കണ്ടെത്താൻ ഡ്രോണിനും കഴിയുന്നില്ല. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Post A Comment: