www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ലോക് ഡൗൺ തുടരും; തുടരുന്നത് നീണ്ട യുദ്ധമെന്ന് മോദി

Share it:

ന്യൂ​ഡ​ൽ​ഹി: തീവ്രബാധിത മേഖലകളിൽ ഉൾപ്പെടെ ലോക് ഡൗൺ നീട്ടേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി ന​ട​ത്തി​യ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത നീ​ണ്ട യു​ദ്ധ​മാ​ണ് കോ​വി​ഡി​നെ​തി​രെ ന​ട​ത്തു​ന്ന​ത്. രോ​ഗ​വ്യാ​പ​നം കു​റ​ഞ്ഞ ഇ​ട​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ ന​ൽ​കും. വ്യ​ത്യ​സ്ഥ മേ​ഖ​ല​ക​ളി​ൽ വ്യ​ത്യ​സ്ഥ നി​ലാ​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി ന​ട​ത്തി​യ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ൽ പ​റ​ഞ്ഞു. ‌ലോ​ക്ക്ഡൗ​ണ്‍ രാ​ജ്യ​ത്തെ കേ​സു​ക​ൾ പി​ടി​ച്ചു​നി​റു​ത്തി​യെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. 

പ്ര​ധാ​ന​മ​ന്ത്രി​ക്കു പു​റ​മേ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യും ആ​രോ​ഗ്യ​മ​ന്ത്രി ഹ​ർ​ഷ് വ​ധ​നും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. രാ​ജ്യ​ത്ത് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ലോ​ക്ക്ഡൗ​ണ്‍ മാ​ർ​ഗ​നി​ർ​ദേ​ശം ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് അ​മി​ത് ഷാ ​ആ​വ​ശ്യ​പ്പെ​ട്ടു. പ​ര​മാ​വ​ധി ഇ​ള​വു​ക​ൾ ഇ​തി​ന​കം കേ​ന്ദ്രം ന​ൽ​കി​യെ​ന്നും അ​മി​ത് ഷാ ​അ​റി​യി​ച്ചു. ബി​ഹാ​ർ, ഒ​ഡീ​ഷ, ഗു​ജ​റാ​ത്ത്, ഹ​രി​യാ​ന, ഉ​ത്ത​രാ​ഖ​ണ്ഡ്, ഹി​മാ​ച​ൽ പ്ര​ദേ​ശ്, മേ​ഘാ​ല​യ, മി​സോ​റാം, പു​തു​ച്ചേ​രി മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യാ​ണ് മോ​ദി ഇ​ന്ന് സം​സാ​രി​ക്കു​ന്ന​ത്. 

അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്ന് യോ​ഗ​ത്തി​ൽ​നി​ന്നു വി​ട്ടു​നി​ന്നു. ഇ​ന്ന് കേ​ന്ദ്രം കൂ​ടു​ത​ൽ ശ്ര​ദ്ധ ന​ൽ​കു​ന്ന​ത് വ​ട​ക്കു​കി​ഴ​ക്ക​ൻ ഭാ​ഗ​ത്താ​ണെ​ന്നും എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്നു നി​ർ​ബ​ന്ധ​മ​ല്ലെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. ലോ​ക്ക്ഡൗ​ണി​ന്‍റെ നി​ര​വ​ധി വ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും നി​യ​ന്ത്ര​ണ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നെ കു​റി​ച്ചും അ​മി​ത് ഷാ ​പി​ണ​റാ​യി വി​ജ​യ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ലോ​ക്ക്ഡൗ​ൺ ഘ​ട്ടം​ഘ​ട്ട​മാ​യി പി​ൻ​വ​ലി​ച്ചാ​ൽ മ​തി​യെ​ന്നും കേ​ര​ളം കേ​ന്ദ്ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 


Share it:

National

Post A Comment: