ചെന്നൈ: മുലയൂട്ടൽ വാരത്തിൽ വേറിട്ട ഫോട്ടോ ഷൂട്ടുമായി നടൻ നകുലും ഭാര്യ ശ്രുതി നകുലും. മുലയൂട്ടലിന്‍റെ സന്ദേശം പങ്കുവയ്ക്കുന്നതിനായിരുന്നു ഫോട്ടോഷൂട്ട് ചിത്രം പങ്കുവച്ചത്. സോഷ്യൽ മീഡിയയിൽ ഹിറ്റായ ചിത്രത്തിന് അഭിനന്ദനം അറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
ഓഗസ്റ്റ് ഒന്ന് മുതൽ ഏഴ് വരെയാണ് ലോകമെമ്പാടും മുലയൂട്ടൽ വാരമായി ആചരിക്കുന്നത്. നകുലിന്‍റെ മകൾ അകിര ജനിച്ച് ഒരു വർഷം തികയുകയാണ്. ഈ കാലയളവിൽ മുലയൂട്ടലിന്‍റെ പ്രാധാന്യത്തെ കുറിച്ച് താൻ പഠിച്ചു എന്ന് ശ്രുതി പറയുന്നു. ശ്രുതിക്കും മകൾക്കുമൊപ്പം നകുലിനെയും ചിത്രങ്ങളിൽ കാണാം.
നടി ദേവയാനിയുടെ സഹോദരനായ നകുൽ തമിഴ് സിനിമയായ ബോയ്‌സിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. ശ്രുതി നിലവിൽ എസ്‌പിഐ സിനിമയിലെ മാർക്കറ്റിങ് വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. ഇരുവരുടെയും അഞ്ച് വർഷം നീണ്ട പ്രണയം വിവാഹത്തിലെത്തുകയായിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: