മൂന്നാർ: സിനിമ ചിത്രീകരണത്തിനായി എത്തിയ ബോളിവുഡ് നടി സണ്ണി ലിയോണിയെ മൂന്നാറിൽ കാത്തിരുന്നത് കുളയട്ട. ഷീറോ എന്ന സിനിമയുടെ ചിത്രീകരണത്തിനായിട്ടാണ് സണ്ണി ലിയോണി മൂന്നാറിലെത്തിയത്. കാലവർഷ മഴയെ തുടർന്ന് ഹൈറേഞ്ച് മേഖലയിൽ അട്ട ശല്യം രൂക്ഷമാണ്. ഇതിനിടെയായിരുന്നു ഷൂട്ടിങ്.
എവിടെ നോക്കിയാലും കാണാനാകുന്നത് കുളയട്ടയെ. ഷൂട്ടിങ് സെറ്റിലും മിക്കവർക്കും അട്ടയുടെ കടിയേറ്റു. ഇതിനിടെയാണ് കുളയട്ടയെ കൈയിലെടുത്ത് സണ്ണി ലിയോണി ഒരു അഭ്യാസം കാണിച്ചത്. സംഭവത്തിന്‍റെ വീഡിയോ സണ്ണി ലിയോണി തന്നെ തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവയ്ക്കുകയും ചെയ്‌തു. ഇതോടെ മൂന്നാറും മൂന്നാറിലെ കുളയട്ടയും ശ്രദ്ധ നേടിയിരിക്കുകയാണ്. 39 ലക്ഷത്തിലധികം പേരാണ് ഇതുവരെ വീഡിയോ കണ്ടത്.
കമ്പ് കൊണ്ട് കുളയട്ടയെ എടുത്ത് സഹപ്രവർത്തകരുടെ കൈയിൽ വക്കുന്നതാണ് വീഡിയോയിലെ ദൃശ്യം. സൈക്കോളജിക്കൽ ത്രില്ലറായ ഷീറോ ശ്രീജിത് വിജയ് ആണ് സംവിധാനം ചെയ്യുന്നത്.
കുട്ടനാടൻ മാർപ്പാപ്പയ്ക്ക് ശേഷം ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങൾ ചിത്രത്തിന്‍റെ ഭാഗമാകുന്നുണ്ട്. ഇക്കിഗായ് മോഷൻ പിക്‌ചേഴ്‌സിന്‍റെ ബാനറിൽ അൻസാരി നെക്സ്റ്റൽ, രവി കിരൺ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. സണ്ണി ലിയോണിയുടെ കഥാപാത്രം നായികാ വേഷമാണ് കൈകാര്യം ചെയ്യുന്നതെന്നാണ് വിവരം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: