ദുബായ്: ലോക് ഡൗണിൽ നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ആശ്വാസ പ്രഖ്യാപനവുമായി യുഎഇ. രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് ഓഗസ്റ്റ് അഞ്ച് മുതൽ യുഎഇയിലേക്ക് മടങ്ങാം. യുഎഇയിൽ താമസ വിസയുള്ളവർക്ക് രണ്ടു കുത്തിവയ്‌പ്പും എടുത്ത ശേഷം രണ്ടാഴ്ച്ച പിന്നിട്ടാൽ വിമാനം കയറാം.
പഠിക്കുന്നവർക്കും ഇത്തരത്തിൽ മടങ്ങിയെത്താം. കുട്ടികൾക്ക് വാക്‌സിൻ നിർബന്ധമുണ്ടാകില്ല. ഇന്ത്യയ്ക്ക് പുറമേ പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, നൈജീരിയ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കും യുഎഇ പ്രഖ്യാപിച്ച ഇളവ് ബാധകമാണ്.
കഴിഞ്ഞ ഏപ്രിൽ 25നാണ് ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് യുഎഇ വിലക്കേർപ്പെടുത്തിയത്. യാത്രാ വിലക്ക് നീണ്ടു പോയത് നിരവധി പ്രവാസികളെയും പ്രതിസന്ധിയിലാക്കി. അതേസമയം നിയന്ത്രണം നീങ്ങുന്നതോടെ പ്രവാസികൾക്ക് മടങ്ങിപോകാനാകുമെന്നാണ് പ്രതീക്ഷ.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
Post A Comment: