
ലക്‌നൗ: ടാക്‌സി ഡ്രൈവറെ നടുറോഡിൽ മർദനത്തിനിരയാക്കിയ യുവതിക്കെതിരെ നടപടി ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ. ഉത്തർപ്രദേശിലെ ലക്‌നൗവിലാണ് സംഭവം നടന്നിരിക്കുന്നത്. യുവതിയുടെ വാഹനത്തിൽ ഇടിച്ചെന്നാരോപിച്ചാണ് ടാക്‌സി ഡ്രൈവറെ യുവതി നടുറോഡിൽ വച്ച് മർദിച്ചത്.
സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. ട്രാഫിക് പൊലീസ് നോക്കി നിൽക്കെയാണ് യുവതി നടുറോഡിൽ മർദനം കാഴ്ച്ച വച്ചത്. എന്നാൽ യുവതിയുടെ പരാതിയിൽ യുവാവിനെതിരെ കേസെടുത്ത പൊലീസ് ഏകപക്ഷീയമായി പെരുമാറിയെന്ന ആരോപണമാണ് സോഷ്യൽ മീഡിയയിലും ഉയരുന്നത്. #ArrestLucknowGirl എന്ന ഹാഷ് ടാഗോടെയാണ് വീഡിയോ പ്രചരിക്കുന്നത്.
മർദനത്തിനിടയിൽ ഒരു സ്ത്രീയെ മറികടന്ന് നീ ഓടിക്കുമോ എന്ന് യുവതി ചോദിക്കുന്നുണ്ടായിരുന്നു. മർദനത്തിനിരയായ ഡ്രൈവർ കണ്ടു നിന്നവരോട് സഹായം അഭ്യർഥിക്കുന്നതും വിഡീയോയിൽ വ്യക്തമാണ്. ഇതിനിടെ തന്‍റെ മൊബൈൽ ഫോൺ യുവതി നശിപ്പിച്ചതായും യുവാവ് പറഞ്ഞു. 25,000 രൂപ വിലയുള്ള മുതലാളിയുടെ ഫോണാണ് യുവതി നശിപ്പിച്ചത്. താൻ ഒരു ദരിദ്രനാണ്.
ഇനി ഈ പണം കണ്ടെത്താനാകില്ലെന്നും യുവാവ് പറയുന്നുണ്ട്. സംഭവത്തിനു ശേഷം ഞങ്ങൾ രണ്ടു പേരും പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും പൊലീസ് തനിക്കെതിരെ മാത്രം കേസെടുക്കുകയായിരുന്നുവെന്നും യുവാവ് ആരോപിച്ചു. സംഭവം വിവാദമായതോടെ ഡ്രൈവറുടെ പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
Can a woman abuse, threaten, assault & if this wasn’t captured on video, she could have said that the man molested her & this was her self defence. Is @Uppolice sleeping or accepting this as new India?
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Important to #ArrestLucknowGirl & set precedent. pic.twitter.com/P4VN7RRp5B
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
Post A Comment: