www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1979) Idukki (1905) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ഇൻസ്റ്റഗ്രാം പരിചയം; പെൺകുട്ടിയെ വീട്ടിലെത്തി പീഡിപ്പിച്ച 19 കാരൻ അറസ്റ്റിൽ

Share it:



ചിങ്ങവനം: ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയെ നൂറിലേറെ കിലോമീറ്റർ സഞ്ചരിച്ച് വീട്ടിലെത്തി പീഡനത്തിനിരയാക്കിയ സംഭവത്തിൽ 19 കാരൻ അറസ്റ്റിൽ. ചിങ്ങവനം സ്വദേശിനിയാണ് പീഡനത്തിനിരയായത്. തിരുവനന്തപുരം കല്ലമ്പലം സഞ്ജയ് നിവാസില്‍ എസ്. സഞ്ജയ്(19) ആണ് അറസ്റ്റിലായത്. സംഭവത്തില്‍ മറ്റൊരു പ്രതി ഒളിവിലാണ്. ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.  

ഇൻസ്റ്റഗ്രാമിലാണ് സഞ്ജയ് പെൺകുട്ടിയുമായി അടുപ്പത്തിലാകുന്നത്. പിന്നീട് നൂറിലേറെ കിലോമീറ്റർ ദൂരം താണ്ടിയെത്തിയ പെൺകുട്ടിയെ സ്വന്തം വീട്ടിൽ വച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. ഇയാൾക്ക് പുറമേ സുഹൃത്തും പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട്. പീഡനത്തിനൊപ്പം പെൺകുട്ടിയുടെ കൈയിൽ കിടന്ന സ്വർണ ചെയിനും പ്രതികൾ കൈക്കലാക്കി. 

പെൺകുട്ടിയുടെ ചെയിൻ കാണാതെ പോയതിനെ തുടർന്ന് വീട്ടുകാർ ചോദിച്ചപ്പോൾ ക്ലോസറ്റിൽ നഷ്‌ടമായെന്നാണ് യുവതി പറഞ്ഞത്. എന്നാൽ സംശയം തോന്നിയ വീട്ടുകാർ കൂടുതൽ ചോദ്യം ചെയ്‌തതോടെയാണ് പീഡന വിവരം പുറത്തു വരുന്നത്. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ ചിങ്ങവനം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്. 

പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച പ്രതി സുഹൃത്തിനൊപ്പം പെൺകുട്ടിയുടെ വീട്ടിൽ പലതവണ എത്തിയിട്ടുണ്ടെന്നാണ് വിവരം. ഈ വിവരം പെൺകുട്ടിയും മറച്ചു വക്കുകയായിരുന്നു. ഒളിവിലായിരുന്ന പ്രതിയെ ഇന്നലെ പുലര്‍ച്ചെ തിരുവനന്തപുരത്തെ വീട്ടില്‍നിന്നുമാണ് പോലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

സ്റ്റേ കമ്പി കെട്ടാൻ കയറിയ കെ.എസ്.ഇ.ബി. ജീവനക്കാരൻ പോസ്റ്റ് മറിഞ്ഞ് വീണ് മരിച്ചു 

ഇടുക്കി: പൊട്ടിയ സ്റ്റേ കമ്പി കെട്ടാൻ പോസ്റ്റിൽ കയറിയ കെ.എസ്.ഇ.ബി ജീവനക്കാരൻ പോസ്റ്റ് മറിഞ്ഞു വീണു മരിച്ചു. വലിയതോവാള പാലന്താനത്ത് പി.ബി. സുരേഷ് (42) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച ഉച്ചയോടെ പുളിയൻമല നൂറേക്കറിലായിരുന്നു അപകടം. ഇവിടെ പോസ്റ്റിന്‍റെ സ്റ്റേ കമ്പി പൊട്ടിയിരുന്നു. 

ഇത് നന്നാക്കാനായി കട്ടപ്പന കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസിനു കീഴിലെ ജോലിക്കാർക്കൊപ്പം സുരേഷും സ്ഥലത്തെത്തുകയായിരുന്നു. കമ്പി കെട്ടാൻ പോസ്റ്റിലേക്ക് കയറിയതിനു പിന്നാലെ ചുവട്ടിലെ മണ്ണിളകി പോസ്റ്റ് മറിഞ്ഞു. സേഫ്‌റ്റി ബെൽറ്റ് ഘടിപ്പിച്ചിരുന്നതിനാൽ സുരേഷിനു ചാടി രക്ഷപെടാനായില്ല. 

പോസ്റ്റിനൊപ്പം സുരേഷനും വീണു. ഗുരുതരമായി പരുക്കേറ്റ സുരേഷിനെ ഒപ്പമുണ്ടായിരുന്നവർ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രഞ്ജിനിയാണ് ഭാര്യ. ദേവികൃഷ്‌ണ, ദയ കൃഷ്ണ എന്നിവർ മക്കളാണ്. 

Share it:

Crime

Post A Comment:

Portable Mini Air Cooler Fan with LED Light