www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1366) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

യൂണിഫോം ധരിച്ചില്ല; പെൺകുട്ടികളോട് വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ട് പ്രിൻസിപ്പൽ

Share it:


ഭോപ്പാൽ: യൂണിഫോം ധരിക്കാതെ സ്‌കൂളിൽ വന്ന പെൺകുട്ടികളോട് വസ്ത്രമഴിക്കാൻ ആവശ്യപ്പെട്ട പ്രിൻസിപ്പലിനെതിരെ കേസ്. മധ്യപ്രദേശിലെ മച്ചാൽപുരിലാണ് സംഭവം. മൂന്ന് പെൺകുട്ടികളാണ് പ്രിൻസിപ്പലിനെതിരെ പരാതി നൽകിയത്. രാജ്‌ഗഡ് സർക്കാർ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ രാധേശ്യാം മാളവ്യക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

പെണ്‍കുട്ടികളുടെ വസ്ത്രധാരണരീതി ആണ്‍കുട്ടികളെ നശിപ്പിക്കുന്നുവെന്നാരോപിച്ചാണ് ഇയാള്‍ പെണ്‍കുട്ടികളോട് വസ്ത്രം അഴിയ്ക്കാന്‍ പറഞ്ഞത്. യൂണിഫോം തയ്ച്ചു കിട്ടാത്തിനാലാണ് ഇടാത്തത് എന്ന് പെണ്‍കുട്ടികള്‍ പറഞ്ഞെങ്കിലും ഇയാള്‍ ചെവിക്കൊണ്ടില്ല.

പെണ്‍കുട്ടികളോട് ദേഷ്യപ്പെട്ട് വസ്ത്രം അഴിയ്ക്കാന്‍ പറയുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ ഒളിവിലാണ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K1qDeudCPifDXl43GW7kbz

രണ്ടാം ഭർത്താവിന്‍റെ ദേഹത്ത് ആസിഡ് ഒഴിച്ചു; കിണറ്റിൽ ചാടിയ ഭാര്യയും അഞ്ച് വയസുള്ള കുഞ്ഞും മരിച്ചു 

തിരുവനന്തപുരം: രണ്ടാം ഭർത്താവിന്‍റെ ദേഹത്ത് ആസിഡ് ഒഴിച്ച് പരുക്കേൽപ്പിച്ച ശേഷം ഭാര്യയും അഞ്ച് വയസുള്ള കുഞ്ഞും കിണറ്റിൽ ചാടി മരിച്ചു. തിരുവനന്തപുരം നഗരൂരിലാണ് സംഭവം. കൊടുവഴന്നൂർ പന്തുവിള സുദിൻ ഭവനിൽ ബിന്ദു (40), റെജിൻ (5) എന്നിവരാണ് മരിച്ചത്. ഗുരുതരമായി ഭർത്താവ് രജിലാലിനെ (40) മെഡിയ്ക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. രജിലാൽ കെട്ടിടനിർമാണ തൊഴിലാളിയാണ്. ഒന്നര വർഷമായി ഇവർ ഒരുമിച്ച് താമസിക്കുകയാണ്. ബിന്ദുവിന്‍റെ ആദ്യ ഭർത്താവിലെ ഒരു മകനും ഇവർക്കൊപ്പമായിരുന്നു. കുടുംബവഴക്കാണ് പ്രശ്നത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ബിന്ദുവിന്‍റെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Share it:

National

Post A Comment: