മുംബൈ: രാജവെമ്പാലയുടെ പിടിയിൽ നിന്നും ആറ് വയസുകാരിയെ രണ്ടു മണിക്കൂറിനു ശേഷം രക്ഷപെടുത്തി. മഹാരാഷ്ട്രയിലെ വാർധയിലാണ് സംഭവം. കഴുത്തിൽ ചുറ്റിയ രാജവെമ്പാലയിൽ നിന്നും കടിയേറ്റെങ്കിലും കുട്ടി ധൈര്യം കൈവിടാതിരുന്നതാണ് രക്ഷയായത്. പൂർവ ഗഡ്കരി എന്ന പെൺകുട്ടിയാണ് അത്ഭുതകരമായി രക്ഷപെട്ടത്.
സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ അടക്കം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വീട്ടിൽ നിലത്തു കിടക്കുകയായിരുന്ന കുട്ടിയുടെ കഴുത്തിൽ രാജവെമ്പാല ചുറ്റുകയായിരുന്നു. ഭയന്നു പോയ പെൺകുട്ടി കണ്ണുകൾ അടച്ച് അനങ്ങാതെ കിടന്നു. സംഭവം കണ്ട് വീട്ടുകാർ പാമ്പ് പിടുത്തക്കാരെ വിവരം അറിയിക്കുകയായിരുന്നു.
അനങ്ങാതെ കിടക്കാൻ കുട്ടിയോട് വീട്ടുകാർ പറയുന്നതും വീഡിയോയിൽ വ്യക്തമാണ്. രണ്ട് മണിക്കൂറോളം നേരം പാമ്പ് കുട്ടിയുടെ കഴുത്തിൽ ചുറ്റി വരിഞ്ഞു കിടന്ന ശേഷം സ്വമേധയാ ശരീരത്തിൽ നിന്നും പിടി വിട്ട് ഇറങ്ങിപ്പോകുകയായിരുന്നു. ഇതിനിടെയാണ് കുട്ടിയുടെ കാലിൽ പാമ്പിന്‍റെ കടിയേറ്റത്. പെൺകുട്ടി ഇപ്പോൾ അപകട നില തരണം ചെയ്‌തിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: