തൃശൂർ: തന്നെ കണ്ടിട്ടും പുറത്തിറങ്ങാതിരുന്ന എസ്.ഐയെ വിളിച്ചു വരുത്തി സല്യൂട്ട് അടിപ്പിച്ച് സുരേഷ് ഗോപി എം.പി. ഒല്ലൂര്‍ എസ്‌ഐയെ കൊണ്ടാണ് സുരേഷ്ഗോപി സല്യൂട്ട് ചെയ്യിപ്പിച്ചത്. നേരത്തെ മേയറുമായി ബന്ധപ്പെട്ട് തൃശൂരില്‍ സല്യൂട്ട് വിവാദം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഭവം.
എം പിയെ കണ്ടിട്ടും ജീപ്പില്‍ നിന്ന് ഇറങ്ങാതിരുന്ന എസ്‌ഐയെ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്നാണ് പരസ്യമായി സല്യൂട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടത്. പുത്തൂരില്‍ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവം.
ഈ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. ഞാനൊപു എം.പിയാണ് മേയറല്ല, ഒരു സല്യൂട്ടൊക്കെ ആവാം എന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥനോട് സുരേഷ് ഗോപിയുടെ ഡയലോഗ്.
എം.പി. എന്ന നിലക്ക് പറ്റുന്നതെല്ലാം ചെയ്യുന്നുണ്ട്. പക്ഷേ അതെല്ലാം തള്ളാണെന്ന് ചില പന്നൻമാർ പറഞ്ഞു നടക്കുന്നു. ഞാൻ ചെയ്‌തതിനൊക്കെ രേഖയുണ്ട്. വന്നാൽ അവൻമാരുടെ അണ്ണാക്കിലേക്ക് തള്ളിക്കൊടുക്കാം എന്നായിരുന്നു സുരേഷ് ഗോപി രോഷാകുലനായി പ്രതികരിച്ചത്. എം.പി പൊടുന്നനെ ദേഷ്യപ്പെടാനുണ്ടായ സാഹചര്യം വ്യക്തമല്ല.
Also read: പങ്കാളി അറിയാതെ കോണ്ടം മാറ്റുന്നു; പകരുന്നത് ലൈംഗിക രോഗങ്ങൾ വരെ
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: