പാലക്കാട്: ഭർത്താവിനൊപ്പം യാത്ര ചെയ്യവെ നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്കിൽ നിന്നും തെറിച്ചു വീണ വീട്ടമ്മ മരിച്ചു. കോട്ടയം ഈരാറ്റുപേട്ട പേഴുമുക്കാട്ടിൽ പരീത് ബാവ ഖാന്‍റെ മകൾ ജുവൈന പി. ഖാൻ (46) ആണ് മരിച്ചത്. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് അസി. എക്‌സിക്യുറ്റീവ് എഞ്ചിനീയറായിരുന്നു.
ഭർത്താവും തൃശൂർ ഗവ.എൻജിനീയറിങ് കോളെജ് അധ്യാപകനുമായ അബ്‌ദുൾ ജമാലിനൊപ്പം ഷൊർണൂരിൽ നിന്നും ചെറുതുരുത്തിയിലേക്ക് പോകുമ്പോളായിരുന്നു അപകടം. രാവിലെ പതിവ് നടത്തിനിറങ്ങിയ ജുവാനയെ മഴ പെയ്‌തതിനാൽ കൂട്ടികൊണ്ടു വരാൻ പോയതായിരുന്നു ജമാൽ. മഴ മാറിയതോടെ ഇരുവരും ചെറുതുരുത്തിയിലെ മാർക്കറ്റിലേക്ക് പോകുമ്പോഴാണ് അപകടം. ഉടൻ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: