കൊല്ലം: മകനൊപ്പം സഞ്ചരിക്കവെ ബൈക്കിന്‍റെ പിൻസീറ്റിലിരുന്ന് കുട നിവർത്തിയ വീട്ടമ്മ റോഡിൽ വീണ് മരിച്ചു. പുത്തൂർ-ചീരങ്കാവ് റോഡിൽ ഇന്നലെയാണ് അപകടമുണ്ടായത്. കൊട്ടാരക്കര ചെറുപൊയ്‌ക സ്വദേശി ഗീതാകുമാരിയമ്മ (52) ആണ് മരിച്ചത്.
പരുത്തുംപാറയിലെ കശുവണ്ടി ഫാക്ടറി തൊഴിലാളിയാണ്. മകൻ വിഷ്‌ണുവിനൊപ്പം ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ മഴ പെയ്‌തപ്പോൾ കുട നിവർത്തിയതാണ്. ഈ സമയം എതിർ ദിശയിൽ വാൻ കടന്നുപോയി. കാറ്റിൽപ്പെട്ട് കുട പിന്നിലേക്ക് ചെരിയുകയും ഗീതാകുമാരിയമ്മ നിയന്ത്രണം തെറ്റി റോഡിൽ വീഴുകയുമായിരുന്നു. തലയിടിച്ചു വീണ അമ്മയെ ആ വഴി വന്ന ഒരു കാറിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: