എൻഡോമെട്രിയത്തിലുണ്ടാകുന്ന ക്യാൻസർ സ്ത്രീകളെ ഭയപ്പെടുത്തുന്ന ഒന്നാണ്. ഗർഭപാത്രത്തിന്‍റെ ഏറ്റവും ഉള്ളിലെ അവണമാണ് എൻഡോമെട്രിയം. 50 വയസിനു മുകളിലുള്ള ആർത്തവ വിരാമം വന്ന സ്ത്രീകളിലാണ് ഇത്തരം ക്യാൻസർ സാധാരണയായി കാണപ്പെടുന്നത്.
അതേസമയം ആരംഭത്തിലെ ലക്ഷണങ്ങൾ സസൂഷ്‌മം ശ്രദ്ധിച്ചാൽ ഇത്തരം ക്യാൻസറിനു ഫലപ്രദമായ ചികിത്സ നൽകാൻ കഴിയും. ഇടവിട്ട് വരുന്ന വജൈനൽ ബ്ലീഡിങാണ് ഈ ക്യാൻസറിന്‍റെ ആദ്യ ലക്ഷണം. ആർത്തവ വിരാമമായ സ്ത്രീകളിൽ ആർത്തവം നിന്നിട്ടും ബ്ലീഡിങ് ഉണ്ടാകുമ്പോൾ തന്നെ എൻഡോമെട്രിയം ക്യാൻസറിന്‍റെ സാധ്യത മുൻകൂട്ടി കരുതണം.
ആർത്തവമുള്ള സ്ത്രീകളിൽ സാധാരണയിലും അളവിൽ കൂടുതലായി ബ്ലീഡിങ് ആയിട്ടാണ് ഉണ്ടാവുന്നത്. രണ്ടു ആർത്തവ ചക്രങ്ങൾക്കിടയിൽ ബ്ലീഡിങ് ഉണ്ടാവുക. അധികമായി നീണ്ടു നിൽക്കുന്ന ആർത്തവ സമയത്തെ ബ്ലീഡിങ് എന്നിവയാണ് കാണപ്പെടുന്നത്. അമിതമായ വജൈനൽ ഡിസ്‌ചാർജ് അഥവാ യോനീസ്രവം അതും രക്തം കലർന്നതായിട്ടും. ചിലപ്പോൾ അടിവയറിനു വേധനയായിട്ടും ലക്ഷണം കാണിക്കാം.
കാരണങ്ങൾ
ഈസ്ട്രജൻ എന്ന ഹോർമോണിന്‍റെ അതിപ്രസരമാണ് ഈ ക്യാൻസർ ഉണ്ടാകാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സ്ത്രീയിൽ അവളുടെ പ്രത്യുൽപാദന ജീവിത ചക്രത്തിൽ ഈസ്ട്രജൻ, പ്രൊജസ്‌ട്രോൺ എന്നീ രണ്ടു തരം ഹോർമോണുകളുടെ ഒരു സന്തുലിതാവസ്ഥയിലാണ് പോകുക.
എന്നാൽ ചിലപ്പോൾ ചില അവസ്ഥകൾ ഈ ഒരു ബാലൻസ് ക്രമം തെറ്റിക്കുകയും അത് മൂലം ഈസ്ട്രജൻ എന്ന ഹോർമോൺ കൂടുതലായി ശരീരത്തിൽ ഉണ്ടാവുകയും ചെയ്യുന്നു. ഈസ്ട്രജൻ ഹോർമോൺ ഗർഭപാത്രത്തിന്‍റെ കട്ടി കൂട്ടും. അങ്ങനെ ക്രമേണ എൻഡോമെട്രിയൽ ക്യാൻസർ ഉണ്ടാവാനുള്ള സാധ്യതയും കൂടുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: