ന്യൂയോർക്ക്: അപൂർവമായ ഒരു കേസിലുണ്ടായിരിക്കുന്ന കോടതി വിധിയാണ് ഇപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങളിൽ നിറയുന്നത്. അമേരിക്കയിലെ മേരിലാൻഡ് സംസ്ഥാനത്തെ ചർച്ച് ടൺ പ്രദേശത്താണ് സംഭവം നടന്നത്.
പുരുഷ ബീജം നിറച്ച സിറിഞ്ച് യുവതിയുടെ നിതംബത്തിൽ കുത്തിയിറക്കിയെന്നാണ് കേസ്. സംഭവത്തിൽ 52 കാരനായ പ്രതിക്ക് കോടതി 10 വർഷം തടവ് ശിക്ഷ വിധിച്ചു. ചര്‍ച്ച്ടണ്‍ സ്വദേശി തോമസ് ബൈറനാണ് ഈ വിചിത്രമായ കുറ്റകൃത്യം നടത്തിയത്.
കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീടിനടുത്തുള്ള സൂപ്പർ മാർക്കറ്റിൽ സാധനങ്ങള്‍ വാങ്ങാനെത്തിയ തോമസ് അവിടത്തെ പാര്‍ക്കിങ് ഏരിയയില്‍ കണ്ട യുവതിയുടെ നിതംബത്തിലാണ് സിറിഞ്ച് കുത്തിയിറക്കിയത്.
കത്തുന്ന സിഗരറ്റുകൊണ്ട് കുത്തി എന്നാണ് യുവതി ആദ്യം കരുതിയത്. പിന്നീടാണ് സിറിഞ്ചുകൊണ്ട് ആക്രമിച്ചതാണെന്ന് വ്യക്തമായത്. ഇതോടെയാണ് പരാതി നല്‍കിയത്. സിറിഞ്ച് കുത്തിയിറക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചുവെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
പരിശോധനയില്‍ തോമസിന്‍റെ വീട്ടില്‍ നിന്നും ബീജം നിറച്ച നിരവധി സിറിഞ്ചുകള്‍ കണ്ടെത്തിയിരുന്നു. ഡിഎന്‍എ പരിശോധനയില്‍ സിറിഞ്ചിലെ ബീജം തോമസിന്‍റേത് ആണെന്നും വ്യക്തമായി.
ഇയാള്‍ ലഹരിയ്ക്ക് അടിമയാണ്. ഇത്തരത്തില്‍ ബീജം നിറച്ച സിറിഞ്ച് സ്ത്രീകളുടെ ശരീരത്തില്‍ കുത്തിയിറക്കുന്നതോടെ തനിക്ക് പ്രത്യേക തരത്തിലുള്ള ലൈംഗിക സുഖം ലഭിക്കുമെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
ആറ് വയസുള്ള കുട്ടിയുടെ കൺമുന്നിൽ മേലുദ്യോഗസ്ഥനുമായി ശാരീരിക ബന്ധം; വനിതാ പൊലീസ് അറസ്റ്റിൽ
ജയ്‌പൂർ: ആറ് വയസുള്ള മകൻ നോക്കി നിൽക്കെ മേലുദ്യോഗസ്ഥനുമായി ശാരീരിക ബന്ധത്തിലേർപ്പെട്ട വനിതാ പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. സംഭവത്തിന്‍റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ചപ്പോൾ അറിയാതെ വാട്‌സാപ്പ് സ്റ്റാറ്റസ് ആയതോടെയാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥയും മേലുദ്യോഗസ്ഥനും കുടുങ്ങിയത്. രാജസ്ഥാൻ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഇവർക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. യുവതി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട സീനിയർ പൊലീസ് ഓഫിസറെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. സംഭവത്തിൽ അജ്മൽ ബെവാറിലെ സർക്കിൾ ഓഫിസർ ഹീരാലാൽ സൈനിയെയും ജയ്പുർ പൊലീസ് കമ്മിഷണറേറ്റിലെ വനിതാ കോൺസ്റ്റബിളിനേയും സസ്പെൻഡ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ യുവതിയെ ഈ മാസം 17വരെ റിമാൻഡിൽ വിട്ടു.
യുവതിയുടെ ജന്മദിനം ആഘോഷിക്കാൻ അജ്മീറിലെ ഒരു റിസോർട്ടിൽ എത്തിയതായിരുന്നു ഇരുവരും. ആഘോഷത്തിനിടെ നീന്തൽ കുളത്തിൽവച്ച് ഇരുവരും തമ്മിൽ ശാരീരികമായി ബന്ധപ്പെടുകയും ഈ സ്വകാര്യ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്താൻ ശ്രമിക്കുകയുമായിരുന്നു. ഇത് അബദ്ധത്തിൽ വാട്സാപ് സ്റ്റാറ്റസ് ആയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.
സ്റ്റാറ്റസ് കണ്ട സഹപ്രവർത്തകർ തന്നെ വീഡീയോ ദൃശ്യം കോപ്പി ചെയ്‌ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. വീഡിയോയിൽ യുവതിയുടെ കുട്ടിയേയും നീന്തൽ കുളത്തിൽ കാണാം. യുവതിയുടെ സ്റ്റാറ്റസ് കണ്ട ഭർത്താവാണ് പൊലീസിൽ പരാതി നൽകിയത്. ഉദ്യോഗസ്ഥൻ തന്‍റെ ഭാര്യയുടെ മുന്നിൽവച്ച് മകനെ മോശമായി സ്പർശിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്.
Post A Comment: