www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1909) Idukki (1844) Mostreaded (1617) Crime (1455) National (1230) Entertainment (849) Viral (442) world (440) Video (358) Health (207) Gallery (163) mollywood (160) sports (138) Gulf (137) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) editorial (22) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

വലയിട്ട് പിടിക്കാൻ ശ്രമിക്കുന്നതിനിടെ ചീറിയടുത്ത് ഭീമൻ കരടി; വീഡിയോ

Share it:



ചമോലി: പിടിക്കാൻ ശ്രമിക്കുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ ചീറിയടുത്ത് ഭീമൻ കരടി. ഉത്തരാഖണ്ഡിൽ നിന്നാണ് ഞെട്ടിക്കുന്ന വാർത്ത പുറത്തു വരുന്നത്. സംഭവത്തിന്‍റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. ഉദ്യോഗസ്ഥരെ ആക്രമിച്ച കരടിയെ പിന്നീട് വെടിവച്ച് കീഴ്പ്പെടുത്തുകയായിരുന്നു.  

ചമോലിയിലെ ജോഷിമഠ് മേഖലയിലാണ് ബുധനാഴ്ച്ച കരടി ഇറങ്ങിയത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ കരടിയെ വല ഉപയോഗിച്ച് പിടികൂടാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് ഉദ്യോഗസ്ഥർക്ക് നേരെ കരടി ചീറിയടുത്തത്. 

ഇതിനു മുമ്പ് നാട്ടുകാർക്ക് നേരെയും കരടി ആക്രമണം നടത്തിയിരുന്നു. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ അടക്കം എൻഐഎയാണ് പുറത്ത് വിട്ടത്. 15 അംഗ സംഘമാണ് കരടിയെ പിടികൂടാൻ പ്രദേശത്തെത്തിയത്. വല എറിയുന്നതിനിടെ കരടി ഇവർക്ക് നേരെ ചീറിയടുക്കുകയായിരുന്നു. ആക്രമണത്തിൽ അഞ്ച് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. ആക്രമണത്തിൽ നിന്നും രക്ഷപെടാൻ ഉദ്യോഗസ്ഥൻ കരടിയെ വെടിവച്ചു കൊല്ലുകയായിരുന്നു.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ഫെയ്‌സ് ബുക്ക് കാമുകന്‍റെ വീഡിയോകോളിൽ നഗ്നത കാണിച്ചു; യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ

കൊല്ലം: ഫെയ്‌സ് ബുക്ക് കാമുകനെ വിശ്വസിച്ച് മൊബൈൽ ക്യാമറയ്ക്ക് മുന്നിൽ നഗ്നയായ യുവതിക്ക് കിട്ടിയത് എട്ടിന്‍റെ പണി. വ്യാജ അക്കൗണ്ടിൽ നിന്നും ചാറ്റ് ചെയ്‌ത കാമുകൻ യുവതിയുടെ നഗ്ന ദൃശ്യങ്ങൾ വീഡിയോയാക്കി പ്രചരിപ്പിച്ചു. സംഭവത്തിൽ പത്തനംതിട്ട റാന്നി നെല്ലിക്കമണ്‍ ചെറിയമൂഴി തടത്തില്‍ രാജേഷ്കുമാറിനെ (32) പൊലീസ് അറസ്റ്റു ചെയ്തു. 

കൊല്ലം സ്വദേശിനിയാണ് വഞ്ചിക്കപ്പെട്ടത്. സോഷ്യൽ മീഡിയയിലൂടെയാണ് രാജേഷ്കുമാർ യുവതിയുമായി അടുപ്പം സ്ഥാപിച്ചത്. തുടർന്ന് യുവതിയുടെ വിശ്വാസം പിടിച്ചു പറ്റിയ ഇയാള്‍ സമൂഹ മാധ്യമത്തിലെ ചാറ്റിലൂടെ നഗ്നത കാട്ടാൻ യുവതിയെ നിർബന്ധിച്ചു. ഇയാള്‍ വ്യാജ അക്കൗണ്ട് വഴിയാണ് യുവതിയുമായി സൗഹൃദം സ്ഥാപിച്ചത് എന്നാണ് പൊലീസ് പറയുന്നത്.

ഇയാളുമായി അടുത്ത ശേഷം നിരന്തരം നിർബന്ധത്തിന് വഴങ്ങി വീഡിയോ ചാറ്റിലൂടെ നഗ്നത കാട്ടി. യുവതിയുടെ നഗ്നദൃശ്യങ്ങള്‍ ഇയാള്‍ തന്‍റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്യുകയും അവ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു. യുവതിയുടെ പരാതിയില്‍ കേസ് റജിസ്റ്റര്‍ ചെയ്താണ് പൊലീസിന്‍റെ നടപടി.


Share it:

National

Video

Post A Comment: