www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1366) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വാക്‌സിനെടുത്ത് മടങ്ങിയ യുവതിയെ ബസിൽ കയറിപിടിച്ചു; യുവാവ് അറസ്റ്റിൽ

Share it:



കൊച്ചി: കോവിഡ് വാ‌ക്‌സിനെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെ യുവതിയെ ബസിൽ വച്ച് കയറിപിടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ആലുവയിലായിരുന്നു സംഭവം. കുട്ടമശേരി ചെറുപറമ്പിൽ ലുക്കുമാനെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്‌തത്.  

ആലുവ താലൂക്ക് ആശുപത്രിയിൽ നിന്നും വാക്‌സിൻ സ്വീകരിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. ഇതിനിടെ ബസിൽ വച്ച് യുവാവ് യുവതിയെ കയറിപിടിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ ഇയാൾ ബസിൽ നിന്നും ഇറങ്ങി ഓടി. 

തുടർന്ന് എയർപോർട്ട് ഭാഗത്തേക്ക് ടാക്‌സി കാറിൽ കയറി പോയി. പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് ടാ‌ക്‌സി കാറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ആലുവ മാർക്കറ്റിലേക്ക് മാംസത്തിനുള്ള പോത്തുകളെ വിതരണം ചെയ്യുന്ന ആളാണ് ലുക്കുമാൻ. എസ്.ഐ സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ഫെയ്‌സ് ബുക്ക് കാമുകന്‍റെ വീഡിയോകോളിൽ നഗ്നത കാണിച്ചു; യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ

കൊല്ലം: ഫെയ്‌സ് ബുക്ക് കാമുകനെ വിശ്വസിച്ച് മൊബൈൽ ക്യാമറയ്ക്ക് മുന്നിൽ നഗ്നയായ യുവതിക്ക് കിട്ടിയത് എട്ടിന്‍റെ പണി. വ്യാജ അക്കൗണ്ടിൽ നിന്നും ചാറ്റ് ചെയ്‌ത കാമുകൻ യുവതിയുടെ നഗ്ന ദൃശ്യങ്ങൾ വീഡിയോയാക്കി പ്രചരിപ്പിച്ചു. സംഭവത്തിൽ പത്തനംതിട്ട റാന്നി നെല്ലിക്കമണ്‍ ചെറിയമൂഴി തടത്തില്‍ രാജേഷ്കുമാറിനെ (32) പൊലീസ് അറസ്റ്റു ചെയ്‌തു. 

കൊല്ലം സ്വദേശിനിയാണ് വഞ്ചിക്കപ്പെട്ടത്. സോഷ്യൽ മീഡിയയിലൂടെയാണ് രാജേഷ്കുമാർ യുവതിയുമായി അടുപ്പം സ്ഥാപിച്ചത്. തുടർന്ന് യുവതിയുടെ വിശ്വാസം പിടിച്ചു പറ്റിയ ഇയാള്‍ സമൂഹ മാധ്യമത്തിലെ ചാറ്റിലൂടെ നഗ്നത കാട്ടാൻ യുവതിയെ നിർബന്ധിച്ചു. ഇയാള്‍ വ്യാജ അക്കൗണ്ട് വഴിയാണ് യുവതിയുമായി സൗഹൃദം സ്ഥാപിച്ചത് എന്നാണ് പൊലീസ് പറയുന്നത്.

ഇയാളുമായി അടുത്ത ശേഷം നിരന്തരം നിർബന്ധത്തിന് വഴങ്ങി വീഡിയോ ചാറ്റിലൂടെ നഗ്നത കാട്ടി. യുവതിയുടെ നഗ്നദൃശ്യങ്ങള്‍ ഇയാള്‍ തന്‍റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്യുകയും അവ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു. യുവതിയുടെ പരാതിയില്‍ കേസ് റജിസ്റ്റര്‍ ചെയ്താണ് പൊലീസിന്‍റെ നടപടി.

Share it:

Crime

Post A Comment: