www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1366) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഫെയ്‌സ് ബുക്ക് കാമുകന്‍റെ വീഡിയോകോളിൽ നഗ്നത കാണിച്ചു; യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ

Share it:

കൊല്ലം: ഫെയ്‌സ് ബുക്ക് കാമുകനെ വിശ്വസിച്ച് മൊബൈൽ ക്യാമറയ്ക്ക് മുന്നിൽ നഗ്നയായ യുവതിക്ക് കിട്ടിയത് എട്ടിന്‍റെ പണി. വ്യാജ അക്കൗണ്ടിൽ നിന്നും ചാറ്റ് ചെയ്‌ത കാമുകൻ യുവതിയുടെ നഗ്ന ദൃശ്യങ്ങൾ വീഡിയോയാക്കി പ്രചരിപ്പിച്ചു. സംഭവത്തിൽ പത്തനംതിട്ട റാന്നി നെല്ലിക്കമണ്‍ ചെറിയമൂഴി തടത്തില്‍ രാജേഷ്കുമാറിനെ (32) പൊലീസ് അറസ്റ്റു ചെയ്‌തു.  

കൊല്ലം സ്വദേശിനിയാണ് വഞ്ചിക്കപ്പെട്ടത്. സോഷ്യൽ മീഡിയയിലൂടെയാണ് രാജേഷ്കുമാർ യുവതിയുമായി അടുപ്പം സ്ഥാപിച്ചത്. തുടർന്ന് യുവതിയുടെ വിശ്വാസം പിടിച്ചു പറ്റിയ ഇയാള്‍ സമൂഹ മാധ്യമത്തിലെ ചാറ്റിലൂടെ നഗ്നത കാട്ടാൻ യുവതിയെ നിർബന്ധിച്ചു. ഇയാള്‍ വ്യാജ അക്കൗണ്ട് വഴിയാണ് യുവതിയുമായി സൗഹൃദം സ്ഥാപിച്ചത് എന്നാണ് പൊലീസ് പറയുന്നത്.

ഇയാളുമായി അടുത്ത ശേഷം നിരന്തരം നിർബന്ധത്തിന് വഴങ്ങി വീഡിയോ ചാറ്റിലൂടെ നഗ്നത കാട്ടി. യുവതിയുടെ നഗ്നദൃശ്യങ്ങള്‍ ഇയാള്‍ തന്‍റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്യുകയും അവ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു. യുവതിയുടെ പരാതിയില്‍ കേസ് റജിസ്റ്റര്‍ ചെയ്താണ് പൊലീസിന്‍റെ നടപടി.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ബംഗളൂരിനെ ഞെട്ടിച്ച് വീണ്ടും പീഡനം; യുവതിയെ ടാക്‌സി ഡ്രൈവർ പീഡിപ്പിച്ച് വഴിയിൽ ഉപേക്ഷിച്ചു 

ബംഗളൂരു: നഗരത്തിൽ വീണ്ടും യുവതിയെ ക്രൂരമായി പീഡിപ്പിച്ചു വഴിയിൽ ഉപേക്ഷിച്ചു. ബംഗളൂരു ഇലക്‌ട്രിക് സിറ്റിക്ക് സമീപമാണ് സംഭവം. ടാക്‌സിയിൽ രാത്രി വീട്ടിലേക്ക് മടങ്ങിയ യുവതിയെ ഡ്രൈവർ ക്രൂരമായി പീഡിപ്പിച്ച ശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കുറച്ച് സമയം മുൻപാണ് അക്രമത്തിന് ഇരയായ യുവതി പൊലീസിനെ സമീപിച്ച് പരാതി നൽകിയത്. രാത്രി വഴിയിരികിൽ മണിക്കൂറുകളോളം കഴിയേണ്ടി വന്നുവെന്നും യുവതി പറഞ്ഞു. 

ഹൊസൂർ പൊലീസിലാണ് പരാതി നൽകിയിരിക്കുന്നത്. ഇവിടെ ഒരു ഐടി കമ്പനിയിലെ ജീവനക്കാരിയാണ് യുവതി. ഇന്നലെ പാർട്ടി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. വഴിയരികിൽ നിന്ന് പലരോടും സഹായം തേടിയെങ്കിലും ആരും സഹായിച്ചില്ല. പിന്നീട് സ്ത്രീ സുരക്ഷാ നമ്പറുകളിൽ ബന്ധപ്പെട്ടുവെന്നും എന്നാൽ സേവനം ലഭിച്ചില്ലെന്നും യുവതി ആരോപിക്കുന്നു. പ്രതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Share it:

Crime

Post A Comment: