www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1981) Idukki (1909) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (445) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

സിനിമ കണ്ടാൽ 95,000 രൂപ പ്രതിഫലം; വേറിട്ട ഓഫറുമായി കമ്പനി

Share it:


കാശില്ലാത്തതിനാൽ സിനിമ കാണാൻ സാധിക്കാത്ത അനുഭവം പലർക്കും ഉണ്ടായിട്ടുണ്ടാകും. എന്നാൽ സിനിമ കണ്ടാൽ കാശ് ഇങ്ങോട്ട് തരുമെങ്കിലോ. ഇത്തരം ഒരു ഓഫറുമായിട്ടാണ് ഫിനാൻസ് ബസ് എന്ന കമ്പനി രംഗത്തെത്തിയിരിക്കുന്നത്. പക്ഷേ കാണുന്നത് സാധാരണ സിനിമകളല്ല, ഹൊറർ സിനിമകളാണ്.  

ഒരു സിനിമയുടെ ബജറ്റ് ആസ്വാദനത്തിൽ എന്തെങ്കിലും സ്വാധീനം ചെലുത്തുന്നുണ്ടോ എന്ന് വിലയിരുത്താനാണ് കമ്പനിയുടെ ശ്രമം. ഫിനാൻസ് ബസിന്‍റെ റിലീസ് അനുസരിച്ച്, ഇത് വരെ പുറത്തിറങ്ങിയ ഏറ്റവും പേടിപ്പിക്കുന്ന പതിമൂന്ന് സിനിമകൾ കാണാം. ഹൊറർ മൂവി ഹാർട്ട് റേറ്റ് അനലിസ്റ്റ് എന്നാണ് തസ്‌തികയുടെ പേര്.



ഫിറ്റ്‌ബിറ്റ് ഉപയോഗിച്ച് ഹൊറർ സിനിമകൾ കാണുമ്പോൾ ഹൃദയമിടിപ്പ് നിരീക്ഷിക്കുകയാണ് ചെയ്യുന്നത്. ഹൊറർ വിഭാഗത്തിലെ സിനിമകൾ അവയുടെ ബജറ്റ് പരിഗണിക്കാതെ ഏറ്റവും ലാഭകരമാണെന്ന് കമ്പനിയുടെ പത്രക്കുറിപ്പിൽ പറയുന്നു. 

ഉയർന്ന ബജറ്റിൽ നിർമിക്കുന്ന ഹൊറർ സിനിമകൾ കുറഞ്ഞ ബജറ്റിനേക്കാൾ കൂടുതൽ ഭീതി നൽകുന്നുണ്ടോ എന്നറിയാനാണ് ശ്രമിക്കുന്നത് എന്നും കമ്പനി വ്യക്തമാക്കുന്നു. പതിമൂന്ന് സിനിമകളാണ് കമ്പനി തിരഞ്ഞെടുത്തിരിക്കുന്നത്.



സോ, അമിറ്റിവില്ല ഹൊറർ, എ ക്വയറ്റ് പ്ലേയ്‌സ് പാർട്ട് 2, കാൻഡിമാൻ, ഇൻസിഡെസ്, ദി ബ്ലയർ വിച്ച് പ്രോജക്റ്റ്, സിനിസ്റ്റർ, ഗെറ്റ് ഔട്ട്, ദി പ്യുർഗ്, ഹാലോവീൻ (2018), പാരാനോർമൽ ആക്റ്റിവിറ്റി, അനാബെൽ എന്നീ സിനിമകളാണ് കാണേണ്ടത്. 

ഒക്ടോബർ ഒൻപതിനും 18 നും ഇടയ്ക്ക് ഈ പതിമൂന്ന് സിനിമകൾ കണ്ടു തീർക്കണം. പുതിയ അനലിസ്റ്റിന് 1300 ഡോളറും 50 ഡോളർ ഗിഫ്റ്റ് കാർഡും ഒരു ഫിറ്റ്‌ബിറ്റ് ട്രാക്കാരും നൽകും. അതെ സമയം ഇന്ത്യയിൽ കമ്പനിയുടെ ഓഫർ ബാധകമല്ല.  

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/KXENxMQq8p0GB9zypaK3W5

Share it:

hollywood

Post A Comment:

Portable Mini Air Cooler Fan with LED Light