ഇടുക്കി: ബസിനുമുകളിൽ വൈദ്യുത ലൈൻ ഉടക്കിയതറിയാതെ മുന്നോട്ടെടുത്ത കെ.എസ്.ആർ.ടി.സി ബസ് വൈദ്യുത പോസ്റ്റ് അടക്കം മറിച്ചിട്ടു. വൻ ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്. ഇടുക്കി നെടുങ്കണ്ടത്തായിരുന്നു സംഭവം. കിഴക്കേക്കവലയിൽ നിന്നും തിങ്കളാഴ്ച്ച രാവിലെ സർവീസ് ആരംഭിക്കാനായി ബസ് സ്റ്റാർ ചെയ്‌തപ്പോഴാണ് അപകടം ഉണ്ടായത്.
ബസ് സ്റ്റാർട്ട് ചെയ്‌ത സമയത്ത് മുകളിലൂടെ പോയ വൈദ്യുത ലൈനിൽ മുട്ടിയിരുന്നു. ഇക്കാര്യം അറിയാതെ ഡ്രൈവർ ബസ് മുന്നോട്ടെടുത്തതോടെ വൈദ്യുതി ലൈൻ വലിഞ്ഞ് പോസ്റ്റ് അടക്കം മറിഞ്ഞു ബസിലേക്ക് പതിച്ചു. ഈ സമയത്ത് ബസിൽ യാത്രക്കാർ ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി.
പോസ്റ്റും ബൈദ്യുത കമ്പികളും ബസിനു മുകളിലേക്ക് വീണതോടെ തീ പൊരി ചിതറി. ഇതോടെ ഭയന്നു പോയ ഡ്രൈവർ ബസിൽ നിന്നും ഇറങ്ങിയോടി നെടുങ്കണ്ടം കെ.എസ്.ഇ.ബി ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു. ജീവനക്കാർ ഉടൻ തന്നെ ഈ ഭാഗത്തെ വൈദ്യുത ബന്ധം വിഛേദിച്ചു. ബസിനു മുകളിലേക്ക് വീണ പോസ്റ്റിൽ നിന്നും 28 കണക്ഷനുകളാണ് നൽകിയിരുന്നത്. പിന്നീട് പുതിയ പോസ്റ്റ് സ്ഥാപിച്ച് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
ആറ് വയസുള്ള കുട്ടിയുടെ കൺമുന്നിൽ മേലുദ്യോഗസ്ഥനുമായി ശാരീരിക ബന്ധം; വനിതാ പൊലീസ് അറസ്റ്റിൽ
ജയ്‌പൂർ: ആറ് വയസുള്ള മകൻ നോക്കി നിൽക്കെ മേലുദ്യോഗസ്ഥനുമായി ശാരീരിക ബന്ധത്തിലേർപ്പെട്ട വനിതാ പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. സംഭവത്തിന്‍റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ചപ്പോൾ അറിയാതെ വാട്‌സാപ്പ് സ്റ്റാറ്റസ് ആയതോടെയാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥയും മേലുദ്യോഗസ്ഥനും കുടുങ്ങിയത്. രാജസ്ഥാൻ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഇവർക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. യുവതി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട സീനിയർ പൊലീസ് ഓഫിസറെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. സംഭവത്തിൽ അജ്മൽ ബെവാറിലെ സർക്കിൾ ഓഫിസർ ഹീരാലാൽ സൈനിയെയും ജയ്പുർ പൊലീസ് കമ്മിഷണറേറ്റിലെ വനിതാ കോൺസ്റ്റബിളിനേയും സസ്പെൻഡ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ യുവതിയെ ഈ മാസം 17വരെ റിമാൻഡിൽ വിട്ടു.
യുവതിയുടെ ജന്മദിനം ആഘോഷിക്കാൻ അജ്മീറിലെ ഒരു റിസോർട്ടിൽ എത്തിയതായിരുന്നു ഇരുവരും. ആഘോഷത്തിനിടെ നീന്തൽ കുളത്തിൽവച്ച് ഇരുവരും തമ്മിൽ ശാരീരികമായി ബന്ധപ്പെടുകയും ഈ സ്വകാര്യ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്താൻ ശ്രമിക്കുകയുമായിരുന്നു. ഇത് അബദ്ധത്തിൽ വാട്സാപ് സ്റ്റാറ്റസ് ആയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.
സ്റ്റാറ്റസ് കണ്ട സഹപ്രവർത്തകർ തന്നെ വീഡീയോ ദൃശ്യം കോപ്പി ചെയ്‌ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. വീഡിയോയിൽ യുവതിയുടെ കുട്ടിയേയും നീന്തൽ കുളത്തിൽ കാണാം. യുവതിയുടെ സ്റ്റാറ്റസ് കണ്ട ഭർത്താവാണ് പൊലീസിൽ പരാതി നൽകിയത്. ഉദ്യോഗസ്ഥൻ തന്‍റെ ഭാര്യയുടെ മുന്നിൽവച്ച് മകനെ മോശമായി സ്പർശിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്.
Post A Comment: