ചുഴലിക്കാറ്റ് നാശം വിതയ്ക്കുന്ന വീഡിയോകൾ പലതും മുമ്പും പുറത്ത് വന്നിട്ടുണ്ട്. എന്നാൽ ന്യൂജേഴ്‌സിയിൽ നിന്നും ഒരു ഗൃഹനാഥൻ പുറത്ത് വിട്ട വീഡിയോ കണ്ടാൽ ആരും ഒന്ന് അമ്പരന്ന് പോകും. തന്‍റെ വീട് നിമിഷ നേരം കൊണ്ട് ചുഴലിക്കാറ്റ് നാമാവശേഷമാക്കുന്നതാണ് വീഡിയോ. മാർക്ക് കോബിളിൻസ്‌കി എന്ന വ്യക്തിയാണ് വീഡിയോ പകർത്തിയിരിക്കുന്നത്.
വീഡിയോയുടെ തുടക്കത്തിൽ മനോഹരമായ വീടിന്‍റെ പുറംകാഴ്ച്ചകളാണ് മാർക്കിന്‍റെ ക്യാമറയിൽ പതിഞ്ഞിരിക്കുന്നത്. കാർമേഘം മൂടിയ ആകാശവും ശക്തമായ കാറിന്‍റെ ഇരമ്പലും കേൾക്കാം. എന്നാൽ ചുഴലിക്കാറ്റ് സമീപത്തേക്കെത്തുന്നു എന്ന് മനസിലായതോടെ വീടിനുള്ളിലേക്ക് തന്നെ പ്രവേശിച്ച ഇദ്ദേഹം വാതിലുകളും ജനലുകളും എല്ലാം അടച്ചശേഷം തൻ്റെ വളർത്തുനായയുമായി ബേസ്‌മെൻറ്റിലുള്ള സുരക്ഷാ മുറിയിലേക്ക് മാറി. സെക്കൻഡുകൾക്കുള്ളിൽ ചുഴലിക്കാറ്റ് വീടിനെ അപ്പാടെ വന്നു മൂടുകയായിരുന്നു.
കാറ്റ് സമീപത്തു നിന്നും നീങ്ങി എന്ന് മനസിലായതിനെ തുടർന്ന് മാർക്ക് പുറത്തെത്തി പരിശോധിച്ചപ്പോൾ വീടാകെ അലങ്കോലമായ നിലയിലായിരുന്നു. ജനലുകളുടെയും വാതിലുകളുടെയും ചില്ലുകൾ പൂർണമായും തകർന്നു. വീടിന്‍റെ ചില ഭാഗങ്ങളും പൊളിഞ്ഞു വീണ നിലയിലായിരുന്നു.
വടക്ക് കിഴക്കൻ അമേരിക്കയിൽ വീശിയടിച്ച ഐഡ ചുഴലിക്കാറ്റിന്‍റെ പിന്നാലെയാണ് ഇഎഫ്-3 ചുഴലിക്കാറ്റും നാശം വിതച്ചത്. വീടുകൾ എല്ലാം നാശമായെങ്കിലും ചുഴലിക്കാറ്റിന്‍റെ വരവിനെ കുറിച്ച് മുൻ ധാരണ ഉണ്ടായിരുന്നതിനാൽ ആരുടേയും ജീവന് ആപത്ത് സംഭവിച്ചില്ലെന്നാണ് റിപ്പോർട്ട്. മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്. ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോ ഒരാഴ്ച്ചയ്ക്കകം പത്തുലക്ഷത്തിന് മുകളിൽ ആളുകളാണ് കണ്ടത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: