തീപ്പെട്ടി കൂടുപോലെ വീടുകൾ... പരന്നു കിടക്കുന്ന ആകാശം.. കോടമഞ്ഞണിഞ്ഞ മലനിരകൾ.. കണ്ടാൽ കൊതീതീരാത്ത കാഴ്ച്ചകളൊരുക്കി സഞ്ചാരികളെ മാടി വിളിക്കുകയാണ് സൂചിമല. 360 ഡിഗ്രിയിൽ നീലഗിരിയുടെ മുഴുവൻ സൗന്ദര്യവും കാണാമെന്നതാണ് സൂചിമലയെ ആകർഷകമാക്കുന്നത്.
സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട സൂചിമല ഗൂഡല്ലൂരിൽ നിന്നും ഊട്ടിക്കുള്ള യാത്രാമധ്യേയാണ്. ഏകദേശം എട്ടു കിലോമീറ്റർ അകലെ നാഷണൽ ഹൈവേ 67 ലാണ് നീലഗിരിയുടെ ഭാഗമായ സൂച്ചിമല. സൂചിയുടെ ആകൃതിയിൽ, കോൺ രൂപത്തിലായതിനാലാണ് ആ പേര് വന്നതെന്ന് പഴമക്കാർ പറയുന്നു.
ആകാശം മുട്ടുന്ന യൂക്കാലി മരങ്ങൾക്കിടയിലൂടെയാണ് ഇവിടേക്ക് എത്താനുള്ള വഴി. മലയിലേക്ക് കയറുന്നിടത്ത് വണ്ടി നിർത്താനുള്ള സൗകര്യമുണ്ട്. ഏറ്റവും മുകളിലേക്ക് കയറിയാൽ ചുറ്റും വിളഞ്ഞു നിൽക്കുന്ന പാടങ്ങളും തീപ്പെട്ടിക്കൂടുപോലെ വീടുകളും പാറക്കൂട്ടങ്ങളൂം എല്ലാം കാണാം.
പുലർക്കാലത്താണ് സൂചിമല ഏറ്റവും സുന്ദരിയാകുന്നത്. മഞ്ഞിൽ കുളിച്ച്, മേഘങ്ങൾ പറന്നകലുന്ന താഴ്വാരങ്ങളും പച്ചപ്പട്ടു പുതച്ച മലനിരകളും നോക്കി നിൽക്കാം. തെളിഞ്ഞ ദിനങ്ങളിൽ സൂര്യന്‍റെ പൊൻകിരണങ്ങൾ ആദ്യമായി ഭൂമിയെതൊടുന്നത് ഹൃദയം നിറയെ ആസ്വദിച്ചു കാണാം. അസ്തമയമാണ് ഇവിടുത്തെ മറ്റൊരു സുന്ദരകാഴ്ച്ച. കൂടാതെ മുതുമല വന്യജീവി സങ്കേതവും ഇവിടെ നിന്നും നോക്കിയാൽ കാണാനാവും.
2013 ഫെബ്രുവരി മുതലാണ് ഇവിടെ സഞ്ചാരികൾക്ക് പ്രവേശനം നൽകിയത്. വനംവകുപ്പിനാണ് നിയന്ത്രണ ചുമതല. ടിക്കറ്റ് എടുത്തു വേണം യാത്ര. രാവിലെ എട്ടു മുതൽ വൈകിട്ട് ആറു മണി വരെ ഇവിടേം പൊതു ജനങ്ങൾക്ക് സന്ദർശിക്കാം. രാത്രി സമയങ്ങളിൽ വന്യജീവികൾ ഇറങ്ങുന്ന സ്ഥലമായതിനാൽ സഞ്ചാരികൾക്ക് സന്ധ്യ വരെയേ പ്രവേശനം ഉള്ളു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/HN3zUlGc2Va9613524dFBp
Post A Comment: