ഇടുക്കി: നെടുങ്കണ്ടം മാവടിയിൽ കണ്ടെത്തിയ അസ്ഥികൂടം സമീപവാസിയുടേതാണെന്ന് തിരിച്ചറിഞ്ഞു. അസ്ഥികൂടത്തിൽ നടത്തിയ പരിശോധനയിലൂടെയാണ് മരിച്ചത് രണ്ട് വർഷം മുമ്പ് പ്രദേശത്തു നിന്നും കാണാതായ ആളുടേത് തന്നെയാണെന്ന് കണ്ടെത്തിയത്.
2020 മെയ് ആറിനാണ് മാവടിയിൽ നിന്നും കൈലാസത്തേക്ക് പോകുന്ന റോഡിൽ നിന്നും ചെങ്കുത്തായ പ്രദേശത്ത് അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടം രണ്ട് വർഷം മുമ്പ് പ്രദേശത്തു നിന്നും കാണാതായ ആളുടേതാണെന്ന് തുടക്കം മുതൽ സംശയം നിലനിന്നിരുന്നു. ഇക്കാര്യത്തിലാണ് ഇപ്പോൾ പൊലീസിന്‍റെ സ്ഥിരീകരണം വരുന്നത്.
അതേസമയം മരിച്ചയാൾ ആത്മഹത്യ ചെയ്‌തതാണെന്നും വേറെ ദുരൂഹതയില്ലെന്നുമാണ് പൊലീസ് ഇയാളുടെ ബന്ധുക്കളെ അറിയിച്ചത്. ഇതിനെതിരെ ഇയാളുടെ ഭാര്യ രംഗത്തെത്തിയിട്ടുണ്ട്. തന്‍റെ ഭര്‍ത്താവ് ആത്മഹത്യ ചെയ്യേണ്ട സാഹചര്യങ്ങള്‍ ഒന്നും ഇല്ലെന്നും, ആരോ ഭര്‍ത്താവിനെ അപായപ്പെടുത്തിയതായിരിക്കാമെന്നുമാണ് ഗൃഹനാഥന്‍റെ ഭാര്യ പറയുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
സ്റ്റേ കമ്പി കെട്ടാൻ കയറിയ കെ.എസ്.ഇ.ബി. ജീവനക്കാരൻ പോസ്റ്റ് മറിഞ്ഞ് വീണ് മരിച്ചു
ഇടുക്കി: പൊട്ടിയ സ്റ്റേ കമ്പി കെട്ടാൻ പോസ്റ്റിൽ കയറിയ കെ.എസ്.ഇ.ബി ജീവനക്കാരൻ പോസ്റ്റ് മറിഞ്ഞു വീണു മരിച്ചു. വലിയതോവാള പാലന്താനത്ത് പി.ബി. സുരേഷ് (42) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച ഉച്ചയോടെ പുളിയൻമല നൂറേക്കറിലായിരുന്നു അപകടം. ഇവിടെ പോസ്റ്റിന്‍റെ സ്റ്റേ കമ്പി പൊട്ടിയിരുന്നു.
ഇത് നന്നാക്കാനായി കട്ടപ്പന കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസിനു കീഴിലെ ജോലിക്കാർക്കൊപ്പം സുരേഷും സ്ഥലത്തെത്തുകയായിരുന്നു. കമ്പി കെട്ടാൻ പോസ്റ്റിലേക്ക് കയറിയതിനു പിന്നാലെ ചുവട്ടിലെ മണ്ണിളകി പോസ്റ്റ് മറിഞ്ഞു. സേഫ്‌റ്റി ബെൽറ്റ് ഘടിപ്പിച്ചിരുന്നതിനാൽ സുരേഷിനു ചാടി രക്ഷപെടാനായില്ല.
പോസ്റ്റിനൊപ്പം സുരേഷനും വീണു. ഗുരുതരമായി പരുക്കേറ്റ സുരേഷിനെ ഒപ്പമുണ്ടായിരുന്നവർ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രഞ്ജിനിയാണ് ഭാര്യ. ദേവികൃഷ്‌ണ, ദയ കൃഷ്ണ എന്നിവർ മക്കളാണ്.
Post A Comment: