ചെന്നൈ: പുതിയ ചിത്രം അണ്ണാത്തെയുടെ മോഷൻ പോസ്റ്റർ റിലീസിനോടനുബന്ധിച്ച് മൃഗബലി നടത്തിയതിന് നടൻ രജനീകാന്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി. തിരുച്ചിറപ്പള്ളിയിലാണ് ആരാധകർ ആടിനെ അറുത്ത് രക്താഭിഷേകം നടത്തിയത്.
തമിഴ് വേന്ദൻ എന്ന അഭിഭാഷകനാണ് സംഭവത്തിൽ പരാതി നൽകിയത്. സൂപ്പർസ്റ്റാറിന്‍റെ കൂറ്റൻ കട്ടൗട്ട് ഉയർത്തിയാണ് അണ്ണാത്തെയുടെ മോഷൻപോസ്റ്റർ റിലീസ് തിരുച്ചിറപ്പള്ളിയിലെ രജനി രസികർ മൻട്രം പ്രവർത്തകർ ആഘോഷമാക്കിയത്.
കണ്ണുതട്ടാതിരിക്കാൻ രക്താഭിഷേകവും നടത്തി. ആട്ടിൻകുട്ടിയെ ജനമധ്യത്തിൽവച്ച് അറുത്തശേഷമായിരുന്നു രക്താഭിഷേകം. ഇതിന്‍റെ ദൃശ്യങ്ങൾ ആരാധകർ തന്നെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.
ഇതോടെ പ്രതിഷേധം ശക്തമാകുകയായിരുന്നു. കർശന നടപടി ആവശ്യപ്പെട്ടു മൃഗസംരക്ഷണ സംഘടനായ പെറ്റയും രംഗത്തെത്തിയിട്ടുണ്ട്. 2018 ൽ രജനികാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച സമയത്തും ആരാധകർ വ്യാപകമായി മൃഗബലി നടത്തിയത് വിമർശനങ്ങൾക്ക് ഈടാക്കിയിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: