www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1781) Idukki (1745) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വധുവിന്‍റെ പാദം തൊട്ടു വണങ്ങി വരൻ; അമ്പരന്ന് പിന്നോട്ട് ചാടി വധു; വീഡിയോ

Share it:



വിവാഹ സമയത്ത് വധു വരന്‍റെയും മാതാപിതാക്കളുടെയും പാദം വന്ദിക്കുന്നത് പതിവാണ്. കേരളത്തിൽ അടക്കം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇത്തരം ആചാരങ്ങൾ ഇപ്പോഴും തുടരുന്നുമുണ്ട്. എന്നാൽ വരൻ വധുവിന്‍റെ പാദം വന്ദിക്കുന്ന പതിവ് ഒരിടത്തും പതിവില്ലാത്തതാണ്. ഇത്തരത്തിൽ ഒരു സംഭവത്തിന്‍റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.  

തന്‍റെ പാദം വന്ദിക്കാനൊരുങ്ങിയ വധുവിനെ തടഞ്ഞ വരൻ തിരികെ വധുവിന്‍റെ പാദം വന്ദിക്കുന്നതാണ് വീഡിയോയിൽ. അപ്രതീക്ഷിതമായ വരന്‍റെ പെരുമാറ്റം കണ്ട് വധു ഞെട്ടി അമ്പരപ്പോടെ പിന്നോട്ട് ചാടുന്നതും വീഡിയോയിൽ കാണാം. 

വീഡിയോയിൽ വധൂവരന്മാർ ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹിതരാകുന്നതാണ് രംഗം. വിവാഹം നടത്തിയ ശേഷം വധു വരന്‍റെ കാലിൽ തൊടാൻ തുടങ്ങിയപ്പോഴാണ് സംഭവം. യൂഷ് അവ്ചാർ എന്ന അക്കൗണ്ടാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തത്.

ഈ വീഡിയോ 20 ലക്ഷത്തിലധികം ആളുകൾ ലൈക്ക് ചെയ്തിട്ടുണ്ട്. ഏകദേശം 10 ലക്ഷം ആളുകൾ കണ്ടു. പലരും നല്ല രീതിയിലുള്ള പ്രതികരണമാണ് നടത്തിയിട്ടുള്ളത്. 

"നിങ്ങൾ രണ്ടുപേരും നല്ല ക്യൂട്ട് ആയിട്ടുണ്ട്, ഓൾ ദി ബെസ്റ്റ്"  എന്നൊരാൾ എഴുതിയപ്പോൾ മറ്റൊരാൾ, "ക്യാ ബാത് ഹൈ" എന്ന് അഭിപ്രായപ്പെട്ടു. സംഭവത്തെ വിമർശിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. എന്നാലും സ്ത്രീകളെ ബഹുമാനിക്കാനുള്ള വരന്‍റെ തീരുമാനത്തെ അഭിനന്ദിക്കുന്നവരാണ് ഏറെയും.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

ഹരിയാനയിൽ അഞ്ച് കുട്ടികൾ പനി ബാധിച്ച് മരിച്ചു

ന്യൂഡെൽഹി: ഹരിയാനയിൽ അഞ്ച് കുട്ടികൾ പനി ബാധിച്ച് മരിച്ചു. ചില്ലി ഗ്രാമത്തിലാണ് കുട്ടികൾ മരിച്ചത്. ഗ്രാമത്തിൽ 80ലധികം പേർക്ക് പനി ബാധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. 

രോ​ഗ ബാധിതരുടെ രക്ത സാമ്പിളുകൾ ഡെങ്കി പരിശോധനയ്ക്കയച്ചതായി ആരോഗ്യ പ്രവർത്തകർ അറിയിച്ചു. ഡെങ്കിപനിയാണെന്നാണ് നിഗമനം. മധ്യപ്രദേശിലെ ഇൻഡോറിൽ 17 പേർക്ക് കൂടി ഡെങ്കിപ്പനി ബാധിച്ചു. ഇതോടെ ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 139 ആയി


Share it:

Viral

Post A Comment: