ജക്കാർത്ത: ജയിലിലുണ്ടായ വൻ തീപിടുത്തത്തിൽ 41 തടവുകാർ വെന്തു മരിച്ചു. ഇന്തൊനേഷ്യയിലെ ജക്കാർത്തയ്ക്ക് സമീപമുള്ള തൻജെറാങ് ജെയിലിലാണ് ദുരന്തമുണ്ടായത്. ബുധനാഴ്ച്ച പുലർച്ചെ പ്രദേശിക സമയം മൂന്നോടെയായിരുന്നു തീപിടുത്തം.
തടവുകാർ ഈ സമയം ഉറക്കത്തിലായതിനാലാണ് മരണ സംഖ്യ ഉയർന്നതെന്നാണ് കരുതുന്നത്. മയക്കുമരുന്നു കേസുകളിൽ ശിക്ഷ അനുഭവിച്ചിരുന്നവരെ പാർപ്പിച്ചിരുന്ന ജയിൽ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്.
ഉടൻ തന്നെ രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും 41 പേർ വെന്തു മരിച്ചു. എട്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിനു കാരണമായി കരുതുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
Post A Comment: