പൂച്ചയെ പിടിക്കാനോടിയ പുലിയും പൂച്ചയും കിണറ്റിൽ വീണ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നുള്ള രസകരമായ വീഡിയോ പങ്കുവച്ചിരിക്കുന്നത് വാർത്താ ഏജൻസിയായ എ.എൻ.ഐയാണ്. പൂച്ചയെ പിടിക്കാനായി പിന്നാലെ ഓടുന്നതിനിടെയാണ് പുള്ളിപ്പുലിയും പൂച്ചയും കിണറ്റിൽ വീണത്.
കിണറ്റിലെ വെള്ളത്തിൽ വീഴാതെ അരികിലെ അൽപം വീതിയുള്ള ഭാഗത്ത് കയറിയിരിക്കുകയാണ് ഇരുവരും. കിണറ്റിൽ അകപ്പെട്ടെങ്കിലും തുടക്കത്തിൽ തന്‍റെ ഇരയെ അകത്താക്കാനുള്ള ശ്രമത്തിലാണ് പുലി. കിണറ്റിൽ നിന്നും ഓടിരക്ഷപെടാനാകാത്തതിനാൽ പൂച്ചയും ഭയന്നു. പൂച്ചയ്ക്ക് നേരെ ചീറിയടുക്കുന്ന പുലിക്ക് പക്ഷേ പൊടുന്നനെയുണ്ടായ മനംമാറ്റമാണ് വീഡിയോയിലെ രസകരമായ സംഭവം.
ഭയന്നു പോയ പൂച്ചയോട് പുലി സൗമ്യമായി പെരുമാറുന്നതാണ് പിന്നെ കാണുന്നത്. തങ്ങൾ രണ്ടു പേരും ഒരു പോലെ അപകടത്തിൽപെട്ടെന്ന് ബോധ്യപ്പെട്ടതുപോലെയായിരുന്നു പുലിയുടെ പെരുമാറ്റം. ഭയം മാറിയ പൂച്ചയും പുലിയുമായി ചങ്ങാത്തത്തിലായി. വിവരം അറിഞ്ഞെത്തിയ വനംവകുപ്പ് അധികൃതർ പൂച്ചയെയും പുലിയെയും കിണറ്റിൽ നിന്നും രക്ഷിച്ചു. പുലിയെ വനത്തിലേക്ക് തുറന്നു വിട്ടതായും റിപ്പോർട്ടിൽ പറയുന്നു. #WATCH | Maharashtra: A leopard and a cat come face-to-face after falling down a well in Nashik
"The leopard fell in the well while chasing the cat. It was later rescued and released in its natural habitat," says Pankaj Garg, Deputy Conservator of Forests, West Nashik Division pic.twitter.com/2HAAcEbwjy
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
Post A Comment: