ദുബായ്: ട്വന്‍റി 20 ലോകകപ്പിനു ശേഷം ഇന്ത്യൻ ട്വന്‍റി 20 ടീമിന്‍റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് വിരാട് കോലി. ട്വിറ്ററിലൂടെയാണ് കോലി വിവരം ആരാധകരെ അറിയിച്ചത്. നായക സ്ഥാനം ഒഴിഞ്ഞാലും ടീമിൽ ബാറ്റ്‌സ് മാനായി തുടരുമെന്നും കോലി ട്വിറ്ററിൽ പങ്കുവച്ച സുദീർഘമായ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് പരമ്പരകളുടെ ക്യാപ്റ്റനായി കോലി തുടരും. 2017ലാണ് ധോനിയുടെ പിൻഗാമിയായി കോലി ഇന്ത്യൻ ട്വന്‍റി 20 ടീമിന്‍റെ അമരത്തെത്തിയത്. കോലിക്ക് ശേഷം രോഹിത് ശർമ ക്യാപ്റ്റനാകുമെന്നാണ് സൂചന. കോലി ട്വന്‍റി 20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതായി നേരത്തെ അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതിനു പിന്നാലെയാണ് കോലി തന്നെ കാര്യങ്ങൾ വ്യക്തമാക്കിയത്. 🇮🇳 ❤️ pic.twitter.com/Ds7okjhj9J
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
ലൈംഗിക ബന്ധം നടക്കാതെ ഭാര്യ പ്രസവിച്ചു; കുട്ടിയുടെ ഡിഎൻഎ പരിശോധിക്കാൻ അനുമതി
കൊച്ചി: ലൈംഗിക ബന്ധം നടക്കാതെ ഭാര്യ കുഞ്ഞിന് ജൻമം നൽകിയ സംഭവത്തിൽ കുട്ടിയുടെ ഡി.എൻ.എ പരിശോധന നടത്താൻ ഹൈക്കോടതി ഉത്തരവ്. പട്ടാളക്കാരനായ യുവാവ് 2006ലാണ് വിവാഹിതനായത്. വിവാഹം കഴിഞ്ഞ് 22 ദിവസത്തെ ലീവ് കഴിഞ്ഞ് മടങ്ങിപ്പോകുകയും ചെയ്‌തു. 200ലാണ് ഭാര്യ കുഞ്ഞിന് ജൻമം നൽകിയത്. തുടർന്ന് യുവാവ് വിവാഹ ബന്ധം വേർപെടുത്തണമെന്നാവശ്യപ്പെട്ട് കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു.
കുട്ടിയുടെ ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന ആവശ്യം കുടുംബ കോടതി അംഗീകരിക്കാതെ വന്നതോടെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ വാദം കേട്ട ഹൈക്കോടതിയാണ് കുട്ടിയുടെ ഡിഎൻഎ പരിശോധന നടത്താൻ നിർദേശിച്ചത്. ഭാര്യ തന്നെ വഞ്ചിക്കുകയാണെന്നും വിവാഹ മോചനം വേണമെന്നുമാവശ്യപ്പെട്ടാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.
ഭാര്യയുടെ സഹോദരീ ഭർത്താവാണ് കുട്ടിയുടെ പിതാവെന്നും പരാതിക്കാരൻ ആരോപിക്കുന്നു. വന്ധ്യതയുള്ളതിനാൽ തനിക്ക് കുട്ടികളുണ്ടാകില്ല. ഭാര്യയുമായി താൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ല. 22 ദിവസം മാത്രമാണ് നാട്ടിലുണ്ടായിരുന്നത്. ഈ സമയത്ത് ലൈംഗിക ബന്ധം നടന്നിട്ടില്ലെന്നും യുവാവ് കോടതിയെ അറിയിച്ചു. യുവാവിന്‍റെ ചികിത്സാ രേഖകളും കോടതിക്ക് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്.
Post A Comment: