കുവൈത്ത് സിറ്റി: വിവാഹാഭ്യർഥന നിരസിച്ചതിനു വിദ്യാർഥിനിയുടെ മാർക്ക് തിരുത്തിയ അധ്യാപകനെതിരെ നടപടി. യൂണിവേഴ്‌സിറ്റി അധ്യാപകനെതിരെയാണ് വിചാരണ നടത്തുന്നത്. അൽ ജരീദ പത്രമാണ് വാർത്ത പുറത്തു വിട്ടത്. കുവൈത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
സര്‍വകലാശാലാ അധ്യാപകന്‍ പെണ്‍കുട്ടിയുടെ വീട്ടുകാരുമായി വിവാഹാലോചന നടത്തിയിരുന്നു. എന്നാല്‍ ബന്ധുക്കള്‍ ഇതിന് വിസമ്മതിക്കുകയായിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ മാര്‍ക്കുകളെല്ലാം തിരുത്തുകയായിരുന്നു എന്നാണ് പരാതി. അധ്യാപകന്‍ പഠിപ്പിക്കുന്ന വിഷയത്തിന് പൂജ്യം മാര്‍ക്കാണ് നല്‍കിയത്. എന്നാല്‍ വിദ്യാർഥിനി എല്ലാ ക്ലാസുകളിലും പങ്കെടുത്തിരുന്നു.
ബോധപൂര്‍വം തന്‍റെ മാര്‍ക്കുകള്‍ കുറയ്‍ക്കുകയും തിരുത്തല്‍ വരുത്തുകയും ചെയ്‍തെന്നാരോപിച്ച് വിദ്യാർഥിനി പരാതി നല്‍കുകയായിരുന്നു. എന്നാല്‍ പബ്ലിക് പ്രോസിക്യൂഷന് മുന്നില്‍ അധ്യാപകന്‍ കുറ്റങ്ങളെല്ലാം നിഷേധിച്ചു. ഇതേ തുടര്‍ന്ന് ഇയാളെ ജാമ്യത്തില്‍ വിട്ടു. എന്നാല്‍ ഔദ്യോഗിക രേഖകളില്‍ കൃത്രിമം കാണിച്ചതിന് ക്രിമിനല്‍ കോടതിയിലേക്ക് കേസ് കൈമാറിയിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd
വരൾച്ച മാറാൻ പെൺകുട്ടികളെ നഗ്നരാക്കി നടത്തിച്ചു
ഭോപ്പാൽ: ഗ്രാമത്തിലെ വരൾച്ച മാറാൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ ബാലാവകാശ കമ്മിഷൻ ഇടപെട്ടു. മധ്യപ്രദേശിലെ ദമോഹ് ജില്ലയിലാണ് ആറ് പെൺകുട്ടികളെ നഗ്നരാക്കി നടത്തിയത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ അടക്കം പുറത്തു വന്നതോടെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു സംഭവം. ദമോഹിലെ ബനിയ ഗ്രാമത്തിൽ വരൾച്ച രൂക്ഷമായിരുന്നു.
വരൾച്ചയ്ക്ക് സമാനമായ സാഹചര്യം മാറ്റി മഴ പെയ്യാൻ ദൈവത്തെ പ്രീതിപ്പെടുത്താനാണ് കുട്ടികളെ നഗ്നരാക്കി നടത്തിയതെന്നായിരുന്നു ഗ്രാമവാസികളുടെ വിശദീകരണം. തവളയെ കെട്ടിയ മരത്തടി തോളിൽ വെച്ച് നഗ്നരായി നടക്കുന്നതാണ് ആചാരം. ഗ്രാമത്തിലെ സ്ത്രീകൾ ഭജനപാടി ഈ പെൺകുട്ടികളെ അനുഗമിക്കും.
ഇങ്ങനെ ചെയ്താൽ മഴ ദൈവം പ്രീതിപ്പെടുകയും ഗ്രാമത്തിൽ മഴ പെയ്യുമെന്നുമാണത്രേ വിശ്വാസം. ഇതിന്‍റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. സംഭവം വിവാദമായതോടെ ദേശീയ ബാലവകാശ കമ്മീഷൻ ഇടപെട്ടു. വിഷയത്തിൽ ജില്ലാ ഭരണാധികരികളോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ് കമ്മീഷൻ. കുട്ടികളെ നഗ്നരാക്കി നടത്തിയതിൽ രക്ഷിതാക്കൾക്കും പങ്കുണ്ടെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ബോധവത്കരണം നടത്തുമെന്നും കലക്ടർ വ്യക്തമാക്കി.
പെൺകുട്ടികളെ നഗ്നരാക്കി നടത്തിയതായി വിവരം ലഭിച്ചിരുന്നുവെന്ന് ദമോഹ് സൂപ്രണ്ടന്‍റ് ഓഫ് പൊലീസ് ഡിആർ തിവാരിയും അറിയിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം നടക്കുകയാണെന്നും പെൺകുട്ടികളെ നിർബന്ധിച്ച് നഗ്നരാക്കി നടത്തിയതായി കണ്ടെത്തിയാൽ ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും എസ്പി അറിയിച്ചു. മഴ ലഭിക്കാത്തതിനാൽ നെൽപാടങ്ങൾ വരണ്ടെന്നും മഴ ദൈവത്തെ പ്രീതിപ്പെടുത്താനാണ് ഇങ്ങനെ ചെയ്യുന്നതെന്നും വീഡിയോയിൽ ചില സ്ത്രീകൾ പറയുന്നതും കേൾക്കാം.
Post A Comment: