റായ്‌പൂർ: മദ്യലഹരിയിൽ ചത്ത വിഷപാമ്പിന്‍റെ തലയും വാലും ഭക്ഷിച്ച യുവാക്കൾ ആശുപത്രിയിൽ. ഒരാളുടെ നിലഗുരുതരം. ചത്തീസ്‌ഗഡിലെ കോർബ ജില്ലയിലാണ് സംഭവം. ആരോഗ്യനില വഷളായതിനെ തുടർന്ന് ബന്ധുക്കളാണ് ഇവരെ ആശുപത്രിയിലാക്കിയത്.
കോർബനഗരത്തിലെ പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം. ഇന്ദിരാ നഗർ പ്രദേശത്തെ ദേവാങ്കൻ പാറയിൽ താമസിക്കുന്ന ഒരു വീട്ടിൽ നിന്നാണ് പാമ്പിനെ കണ്ടത്. തുടർന്ന് വീട്ടുകാർ പാമ്പിനെ തീയിട്ട് കൊന്ന് റോഡിൽ ഉപേക്ഷിച്ചു.
ഇതിനിടെ മദ്യലഹരിയിൽ നടന്നു വന്ന യുവാക്കൾ പാമ്പിനെ എടുത്ത് ഭക്ഷിക്കുകയായിരുന്നു. രാജു, ഗുഡ്ഡു എന്നീ യുവാക്കളാണ് പാമ്പിനെ ഭക്ഷിച്ചത്. രാജുവിന്‍റെ നിലയാണ് ഗുരുതരമായി തുടരുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd
വരൾച്ച മാറാൻ പെൺകുട്ടികളെ നഗ്നരാക്കി നടത്തിച്ചു
ഭോപ്പാൽ: ഗ്രാമത്തിലെ വരൾച്ച മാറാൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ ബാലാവകാശ കമ്മിഷൻ ഇടപെട്ടു. മധ്യപ്രദേശിലെ ദമോഹ് ജില്ലയിലാണ് ആറ് പെൺകുട്ടികളെ നഗ്നരാക്കി നടത്തിയത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ അടക്കം പുറത്തു വന്നതോടെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു.
കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു സംഭവം. ദമോഹിലെ ബനിയ ഗ്രാമത്തിൽ വരൾച്ച രൂക്ഷമായിരുന്നു. വരൾച്ചയ്ക്ക് സമാനമായ സാഹചര്യം മാറ്റി മഴ പെയ്യാൻ ദൈവത്തെ പ്രീതിപ്പെടുത്താനാണ് കുട്ടികളെ നഗ്നരാക്കി നടത്തിയതെന്നായിരുന്നു ഗ്രാമവാസികളുടെ വിശദീകരണം.
തവളയെ കെട്ടിയ മരത്തടി തോളിൽ വെച്ച് നഗ്നരായി നടക്കുന്നതാണ് ആചാരം. ഗ്രാമത്തിലെ സ്ത്രീകൾ ഭജനപാടി ഈ പെൺകുട്ടികളെ അനുഗമിക്കും. ഇങ്ങനെ ചെയ്താൽ മഴ ദൈവം പ്രീതിപ്പെടുകയും ഗ്രാമത്തിൽ മഴ പെയ്യുമെന്നുമാണത്രേ വിശ്വാസം. ഇതിന്‍റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു.
സംഭവം വിവാദമായതോടെ ദേശീയ ബാലവകാശ കമ്മീഷൻ ഇടപെട്ടു. വിഷയത്തിൽ ജില്ലാ ഭരണാധികരികളോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ് കമ്മീഷൻ. കുട്ടികളെ നഗ്നരാക്കി നടത്തിയതിൽ രക്ഷിതാക്കൾക്കും പങ്കുണ്ടെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ബോധവത്കരണം നടത്തുമെന്നും കലക്ടർ വ്യക്തമാക്കി.
പെൺകുട്ടികളെ നഗ്നരാക്കി നടത്തിയതായി വിവരം ലഭിച്ചിരുന്നുവെന്ന് ദമോഹ് സൂപ്രണ്ടന്‍റ് ഓഫ് പൊലീസ് ഡിആർ തിവാരിയും അറിയിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം നടക്കുകയാണെന്നും പെൺകുട്ടികളെ നിർബന്ധിച്ച് നഗ്നരാക്കി നടത്തിയതായി കണ്ടെത്തിയാൽ ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും എസ്പി അറിയിച്ചു. മഴ ലഭിക്കാത്തതിനാൽ നെൽപാടങ്ങൾ വരണ്ടെന്നും മഴ ദൈവത്തെ പ്രീതിപ്പെടുത്താനാണ് ഇങ്ങനെ ചെയ്യുന്നതെന്നും വീഡിയോയിൽ ചില സ്ത്രീകൾ പറയുന്നതും കേൾക്കാം.
Post A Comment: