തേനി: ഭർത്താവിന്‍റെ അമിതമായ ഫോൺ വിളി സഹിക്കാനാവാതെ വീട്ടമ്മ ജീവനൊടുക്കി. തമിഴ്നാട്ടിലെ തേനി ജില്ലയിലെ വരശനാട്ടിലാണ് സംഭവം. സുരേഷിന്‍റെ ഭാര്യ പാണ്ടിയമ്മാളാണ് (40) വീടിനുള്ളിൽ തൂങ്ങി മരിച്ചത്. സുരേഷ് കൂലിപ്പണിക്കാരനാണ്. പാണ്ടിയമ്മാൾ എഴുതിയ ആത്മഹത്യാ കുറിപ്പിലാണ് ഭർത്താവിന്‍റെ ഫോൺ വിളിയെ കുറിച്ച് വ്യക്തമാക്കുന്നത്.
സുരേഷ് നിരന്തരം മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനെച്ചൊല്ലി ഇരുവരും തമ്മില്‍ കലഹം പതിവായിരുന്നു. സംഭവദിവസം ഉണ്ടായ വഴക്കാണ് ആത്മഹത്യയില്‍ കലാശിച്ചത്. ഇവര്‍ക്ക് ഒരു മകനും മകളും ഉണ്ട്. മൃതദേഹം പൊലീസ് തേനി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ തേനി പൊലീസ് കേസെടുത്തിട്ടുണ്ട്. പാണ്ടിയമ്മാളിനറെ മൃതദേഹം തേനി മെഡിക്കൽ കോളെജിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
കോവിഡ്; മരിച്ചവരിൽ അധികവും വാക്‌സിനെടുക്കാത്തവർ
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടര മാസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചവരിൽ 90 ശതമാനം പേരും ഒരു ഡോസ് വാക്‌സിൻ പോലും എടുക്കാത്തവരാണെന്ന് കണ്ടെത്തൽ. ആരോഗ്യ വകുപ്പ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
കോവിഡ് മരണങ്ങൾ ജില്ലാതലത്തിൽ റിപ്പോർട്ട് ചെയ്തു തുടങ്ങിയശേഷം, ജൂൺ 18 മുതൽ സെപ്റ്റംബർ മൂന്നു വരെ കോവിഡ് ബാധിച്ചു മരിച്ച 9195 പേരിൽ വാക്സീൻ എടുത്തിരുന്നത് 905 പേർ (9.84%) മാത്രമാണെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. 45 വയസിനു മുകളിലുള്ള 92ശതമാനം പേർക്ക് ആദ്യ ഡോസ് വാക്സീൻ നൽകിയെന്നാണ് സർക്കാരിന്‍റെ കണക്കെങ്കിലും പ്രായാധിക്യവും ഗുരുതര രോഗങ്ങളുമുള്ള ഒട്ടേറെപ്പേർ ഇപ്പോഴും കുത്തിവയ്പ് എടുത്തിട്ടില്ലെന്നും ഇവർ ജാഗ്രത പാലിക്കണമെന്നുമുള്ള സൂചന കൂടിയാണ് ഈ റിപ്പോർട്ട്.
വാക്സീൻ എടുത്തശേഷം കോവിഡ് വന്നു മരിച്ചവരിൽ ഏതാണ്ട് 700 പേർ ഒരു ഡോസ് മാത്രം എടുത്തവരാണ്. മരിച്ചവരിൽ ഏതാണ്ട് 200 പേരാണ് രണ്ട് ഡോസും എടുത്തിരുന്നത്. ഇവരിൽ ഭൂരിഭാഗവും മറ്റു ഗുരുതര രോഗങ്ങൾ ഉള്ളവരായിരുന്നുവെന്നാണ് വിലയിരുത്തൽ.
മരിച്ച 9195 പേരിൽ 6200 പേർ (67.43%) ഗുരുതര രോഗബാധിതരായിരുന്നു. 2995 പേരാണ് കാര്യമായ രോഗങ്ങളില്ലാതെ കോവിഡിനു കീഴടങ്ങിയത്. ഗുരുതരവും അല്ലാത്തതുമായ രോഗങ്ങളുടെ വിശദ കണക്ക് ഇങ്ങനെ: പ്രമേഹം 26.41%, രക്തസമ്മർദം 26.11%, ഹൃദ്രോഗം 11.07%, വൃക്കരോഗം 8.19%, ശ്വാസകോശരോഗം 4.14%, പക്ഷാഘാതം 2.73%, തൈറോയ്ഡ് 1.67 %. ഇതിലും കുറവാണ് കാൻസർ ഉൾപ്പെടെ മറ്റു രോഗങ്ങളാൽ മരിച്ചവരുടെ തോത്.
Post A Comment: