www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1985) Idukki (1915) Mostreaded (1617) Crime (1484) National (1244) Entertainment (854) world (449) Viral (445) Video (361) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (30) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

പീഡനക്കേസിൽ പൊലീസിനെ വെട്ടിച്ചു കടന്ന പ്രതി ഇരയ്‌ക്കൊപ്പം നാടു വിട്ടു

Share it:



ബേക്കൽ: പീഡനക്കേസിലെ പരാതിക്കാരി പ്രതിക്കൊപ്പം നാടു വിട്ടു. ഹൊസ് ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവാവിനൊപ്പമാണ് എം.ബി.ബി.എസ്. വിദ്യാർഥിനിയായ യുവതി നാടു വിട്ടത്. സംഭവത്തിൽ ഇതുവരെ യുവതിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ട്.  

പീഡന കേസ് അന്വേഷിക്കുന്ന ബേക്കല്‍ പൊലീസിനാണ് ഇരുവരും വീട്ടുവിട്ടതായുള്ള വിവരം ലഭിച്ചത്. രണ്ട് മാസം മുമ്പ് ബേക്കലിലെ ഒരു ലോഡ്ജില്‍ വച്ച് വിദ്യാര്‍ഥിനിയെ ബന്ധു കൂടിയായ യുവാവ് പീഡനത്തിരയാക്കിയെന്നായിരുന്നു പരാതി. വിവാഹ വാഗ്ദാനത്തില്‍ നിന്നും യുവാവ് പിന്മാറിയതായി കാണിച്ച് യുവതിയും വീട്ടുകാരും ആദൂര്‍ പൊലീസില്‍ പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് പീഡന കേസ് രജിസ്റ്റര്‍ ചെയ്‌തത്.

യുവാവിനെ പിടിക്കൂടാന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് കാഞ്ഞങ്ങാട്ടെ ബന്ധുവീട്ടില്‍ പൊലീസ് എത്തിയപ്പോള്‍ യുവാവ് രണ്ടാം നിലയില്‍ നിന്നും താഴേക്ക് എടുത്തുചാടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഒളിവില്‍ പോയ യുവാവ് ഇപ്പോള്‍ നാടകീയമായി യുവതിക്കൊപ്പം നാടുവിട്ടതായി വിവരം ലഭിച്ചിരിക്കുന്നത്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നതായാണ് സൂചന. എന്നാല്‍ സംഭവം നടന്നത് ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് ബേക്കല്‍ പൊലീസിന് കൈമാറുകയായിരുന്നു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

കോവിഡ്; മരിച്ചവരിൽ അധികവും വാക്‌സിനെടുക്കാത്തവർ

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടര മാസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചവരിൽ 90 ശതമാനം പേരും ഒരു ഡോസ് വാക്‌സിൻ പോലും എടുക്കാത്തവരാണെന്ന് കണ്ടെത്തൽ. ആരോഗ്യ വകുപ്പ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. 

കോവിഡ് മരണങ്ങൾ ജില്ലാതലത്തിൽ റിപ്പോർട്ട് ചെയ്തു തുടങ്ങിയശേഷം, ജൂൺ 18 മുതൽ സെപ്റ്റംബർ മൂന്നു വരെ കോവിഡ് ബാധിച്ചു മരിച്ച 9195 പേരിൽ വാക്സീൻ എടുത്തിരുന്നത് 905 പേർ (9.84%) മാത്രമാണെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. 45 വയസിനു മുകളിലുള്ള 92ശതമാനം പേർക്ക് ആദ്യ ഡോസ് വാക്സീൻ നൽകിയെന്നാണ് സർക്കാരിന്‍റെ കണക്കെങ്കിലും പ്രായാധിക്യവും ഗുരുതര രോഗങ്ങളുമുള്ള ഒട്ടേറെപ്പേർ ഇപ്പോഴും കുത്തിവയ്പ് എടുത്തിട്ടില്ലെന്നും ഇവർ ജാഗ്രത പാലിക്കണമെന്നുമുള്ള സൂചന കൂടിയാണ് ഈ റിപ്പോർട്ട്. 

വാക്‌സിൻ  എടുത്തശേഷം കോവിഡ് വന്നു മരിച്ചവരിൽ ഏതാണ്ട് 700 പേർ ഒരു ഡോസ് മാത്രം എടുത്തവരാണ്. മരിച്ചവരിൽ ഏതാണ്ട് 200 പേരാണ് രണ്ട് ഡോസും എടുത്തിരുന്നത്. ഇവരിൽ ഭൂരിഭാഗവും മറ്റു ഗുരുതര രോഗങ്ങൾ ഉള്ളവരായിരുന്നുവെന്നാണ് വിലയിരുത്തൽ. 

മരിച്ച 9195 പേരിൽ 6200 പേർ (67.43%) ഗുരുതര രോഗബാധിതരായിരുന്നു. 2995 പേരാണ് കാര്യമായ രോഗങ്ങളില്ലാതെ കോവിഡിനു കീഴടങ്ങിയത്. ഗുരുതരവും അല്ലാത്തതുമായ രോഗങ്ങളുടെ വിശദ കണക്ക് ഇങ്ങനെ: പ്രമേഹം 26.41%, രക്തസമ്മർദം 26.11%, ഹൃദ്രോഗം 11.07%, വൃക്കരോഗം 8.19%, ശ്വാസകോശരോഗം 4.14%, പക്ഷാഘാതം 2.73%, തൈറോയ്‌ഡ് 1.67 %. ഇതിലും കുറവാണ് കാൻസർ ഉൾപ്പെടെ മറ്റു രോഗങ്ങളാൽ മരിച്ചവരുടെ തോത്.

Share it:

Kerala

Mostreaded

Post A Comment:

Portable Mini Air Cooler Fan with LED Light