ഇടുക്കി: ഒളിച്ചോടി കാമുകന്‍റെ വീട്ടിൽ താമസം തുടങ്ങിയ യുവതി കല്യാണ ദിവസം കാമുകനെ ഉപേക്ഷിച്ച് മുങ്ങി. ഇടുക്കി മൂന്നാറിലാണ് സംഭവം. മുരിക്കാശേരി സ്വദേശിനിയായ യുവതിയാണ് ഒരു മാസം മുമ്പ് മൂന്നാർ സ്വദേശിയായ യുവാവിനൊപ്പം ഒളിച്ചോടിയത്. ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നു.
യുവതിയുടെ വീട്ടുകാർ വിവാഹത്തിന് എതിർത്തതോടെയായിരുന്നു ഒളിച്ചോട്ടം. എന്നാൽ യുവാവിന്‍റെ വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചതിനാൽ മൂന്നാറിലെ യുവാവിന്‍റെ വീട്ടിൽ തന്നെ യുവതിയെ താമസിപ്പിച്ചു.
യുവാവിനെ വിട്ടുപിരിയാൻ താൽപര്യമില്ലെന്ന് അറിയിച്ചതോടെ വീട്ടുകാർ വിവാഹം നടത്താൻ തയ്യാറെടുപ്പുകൾ ആരംഭിച്ചു.15 ദിവസം മുമ്പ് കൊവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ യുവാവിന്‍റെ ബന്ധുക്കളെ ഉൾപ്പെടുത്തി മനസമ്മതം നടത്തി. മനസമ്മത ദിവസം യുവാവിനും കുടുംബക്കാരുമായി നിരവധി ഫോട്ടോകളും പെൺകുട്ടി എടുത്തിരുന്നു.
ബുധനാഴ്ച്ച രാവിലെ മൂന്നാർ പള്ളിവെച്ചായിരുന്നു ഇരുവരുടെയും വിവാഹം നടത്താൻ യുവാവിന്‍റെ വീട്ടുകാർ തീരുമാനിച്ചത്. പുത്തൻ സാരിയും സ്വർണാഭരണങ്ങളും അണിഞ്ഞെത്തിയ പെൺകുട്ടി എട്ടുമണിക്ക് പള്ളിയിൽ നടന്ന പ്രാർഥനയിൽ പങ്കെടുത്തശേഷം കൂട്ടുകാരുമൊത്ത് കടന്നുകളയുകയായിരുന്നു.
വീട്ടുകാര്‍ എല്ലായിടങ്ങളിലും അന്വേഷണം നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. പെൺകുട്ടിയുടെ സുഹൃത്തിനെ ഫോണിൽ ബന്ധപ്പെട്ടതോടെ വിവാഹത്തിന് സമ്മതമില്ലെന്ന് അറിയിക്കുകയായിരുന്നു. ലക്ഷങ്ങൾ കടമെടുത്താണ് യുവാവിന്‍റെ കുടുംബം ഭക്ഷണമടക്കം എല്ലാ ഒരുക്കങ്ങളും വിവാഹത്തിനായി പൂർത്തിയാക്കിയതെന്നാണ് റിപ്പോർട്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/CftBWraX7N17TxFnLpyzcJ
പിഞ്ചു കുഞ്ഞിന്‍റെ തലയുമായി നായ തെരുവിൽ; മനസാക്ഷിയെ നടുക്കുന്ന സംഭവം
മധുര: പിഞ്ചു കുഞ്ഞിന്‍റെ തല കടിച്ചെടുത്ത് നാട നടുറോഡിൽ. മധുരയിലെ ബിബികുളത്താണ് മനസാക്ഷിയെ നടുക്കുന്ന സംഭവം നടന്നത്. ബുധനാഴ്ച്ച ഉച്ചയോടെ ബിബികുളത്തുള്ള ഇന്ത്യൻ ബാങ്കിന്‍റെ എടിഎമ്മിൽ പണമെടുക്കാൻ എത്തിയ ആളാണ് ഞെട്ടിക്കുന്ന കാഴ്ച്ച ആദ്യം കണ്ടത്. ഇയാൾ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് നായയെ ഓടിച്ച ശേഷം കുട്ടിയുടെ തല പെട്ടിയിലാക്കി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
\കുഞ്ഞിന്‍റെ തല ചെളി പുരണ്ട നിലയിലായിരുന്നു. കുട്ടിയുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. കുഞ്ഞിന്‍റെ തല മാത്രം കടിച്ചെടുത്ത് ഒരു നായ തെരുവിലൂടെ നടക്കുകയായിരുന്നുവെന്നാണ് പൊലീസിനും ലഭ്യമായ വിവരം. തല്ലാക്കുളം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
സമീപത്തെ വീടുകളിൽ കുട്ടികളെ കാണാതായതായി വിവരം ലഭിച്ചിട്ടില്ല. ജനിച്ചയുടൻ മാതാപിതാക്കൾ ഉപേക്ഷിച്ച കുട്ടിയുടെ തലയായിരിക്കാം ഇതെന്നാണ് കരുതുന്നത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post A Comment: