ഇൻഡോർ: ക്ഷേത്രത്തിൽ ചെരിപ്പ് ധരിച്ച് കയറിയ നടി തൃഷയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിൽ പരാതി. മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയന്‍ സെല്‍വന്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് വിവാദ സംഭവങ്ങൾ ഉണ്ടായത്. മണിരത്നത്തെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി ലഭിച്ചതിനു പിന്നാലെയാണ് നായികയ്‌ക്കെതിരെയും പരാതി ഉയര്‍ന്നിരിക്കുന്നത്.
വമ്പന്‍ താരനിരയുമായി എത്തുന്ന ചിത്രമാണ് പൊന്നിയന്‍ സെല്‍വന്‍. ഐശ്വര്യറായ് ആണ് സിനിമയിലെ മറ്റൊരു നായിക. ചരിത്ര സംഭവത്തെ ആസ്പദമാക്കി എഴുതിയ നോവലാണ് സിനിമയാകുന്നത്. ഹൈദരാബാദിലും മധ്യപ്രദേശിലെ ഇന്‍ഡോറിലുമാണ് പ്രധാന ലൊക്കേഷന്‍.
ഇന്‍ഡോറില്‍ വച്ച് നടന്ന ഷൂട്ടിങിലെ ഒരു ഫോട്ടോ വൈറലായതോടെയാണ് നടി തൃഷക്കെതിരേ ആരോപണം ഉയര്‍ന്നത്. സിനിമാ ചിത്രീകരണത്തിനിടെ അമ്പലത്തില്‍ ചെരുപ്പ് ധരിച്ച് നടന്നു എന്നാണ് തൃഷക്കെതിരായ ആരോപണം. നടി ചെരുപ്പ് ധരിച്ച് ക്ഷേത്രത്തില്‍ നടക്കുന്ന ഫോട്ടോ പുറത്തുവന്നിരുന്നു.
ഇത് നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലാകുകയായിരുന്നു. വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി എന്നാണ് ആരോപണം. തൃഷയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസിനു പരാതി ലഭിച്ചിട്ടുണ്ട്. ഇന്‍ഡോറിലെ പുരാതന ക്ഷേത്രത്തിലായിരുന്നു ഷൂട്ടിങ്. തൃഷയും ഐശ്വര്യ റായിയും ഒന്നിച്ചുള്ള രംഗങ്ങളാണ് ഇവിടെ വച്ച് ഷൂട്ട് ചെയ്തത്.
ഇതിനിടെ ക്ഷേത്രത്തില്‍ തൃഷ ചെരുപ്പ് ധരിച്ചു നടന്നു എന്നാണ് പറയുന്നത്. ദിവസങ്ങള്‍ക്കുമുന്പ് ഇതേ ചിത്രത്തിന്‍റെ ഷൂട്ടിങ് സെറ്റില്‍ ഒരു കുതിര ചത്തതു വിവാദമായിരുന്നു. മൃഗസ്നേഹികള്‍ സംവിധായകന്‍ മണിരത്നത്തിനും നിര്‍മാണ കമ്പനിക്കുമെതിരേ പരാതി നല്‍കുകയായിരുന്നു.
യുദ്ധരംഗങ്ങള്‍ ചിത്രീകരിക്കാന്‍ നിരവധി കുതിരകളെ തയാറാക്കി നിര്‍ത്തിയിരുന്നു. ഇതിലൊന്നാണ് ചത്തത്. വേണ്ട പരിചരണം ലഭിക്കാത്തതിനാലാണ് കുതിര ചത്തത് എന്നായിരുന്നു ആക്ഷേപം. മൃഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/CftBWraX7N17TxFnLpyzcJ
പിഞ്ചു കുഞ്ഞിന്‍റെ തലയുമായി നായ തെരുവിൽ; മനസാക്ഷിയെ നടുക്കുന്ന സംഭവം
മധുര: പിഞ്ചു കുഞ്ഞിന്‍റെ തല കടിച്ചെടുത്ത് നാട നടുറോഡിൽ. മധുരയിലെ ബിബികുളത്താണ് മനസാക്ഷിയെ നടുക്കുന്ന സംഭവം നടന്നത്. ബുധനാഴ്ച്ച ഉച്ചയോടെ ബിബികുളത്തുള്ള ഇന്ത്യൻ ബാങ്കിന്‍റെ എടിഎമ്മിൽ പണമെടുക്കാൻ എത്തിയ ആളാണ് ഞെട്ടിക്കുന്ന കാഴ്ച്ച ആദ്യം കണ്ടത്.
ഇയാൾ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് നായയെ ഓടിച്ച ശേഷം കുട്ടിയുടെ തല പെട്ടിയിലാക്കി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുഞ്ഞിന്‍റെ തല ചെളി പുരണ്ട നിലയിലായിരുന്നു. കുട്ടിയുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. കുഞ്ഞിന്‍റെ തല മാത്രം കടിച്ചെടുത്ത് ഒരു നായ തെരുവിലൂടെ നടക്കുകയായിരുന്നുവെന്നാണ് പൊലീസിനും ലഭ്യമായ വിവരം. തല്ലാക്കുളം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
സമീപത്തെ വീടുകളിൽ കുട്ടികളെ കാണാതായതായി വിവരം ലഭിച്ചിട്ടില്ല. ജനിച്ചയുടൻ മാതാപിതാക്കൾ ഉപേക്ഷിച്ച കുട്ടിയുടെ തലയായിരിക്കാം ഇതെന്നാണ് കരുതുന്നത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post A Comment: