ജയ്‌പൂർ: ആറ് വയസുള്ള മകൻ നോക്കി നിൽക്കെ മേലുദ്യോഗസ്ഥനുമായി ശാരീരിക ബന്ധത്തിലേർപ്പെട്ട വനിതാ പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. സംഭവത്തിന്‍റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ചപ്പോൾ അറിയാതെ വാട്‌സാപ്പ് സ്റ്റാറ്റസ് ആയതോടെയാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥയും മേലുദ്യോഗസ്ഥനും കുടുങ്ങിയത്. രാജസ്ഥാൻ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പാണ് ഇവരെ അറസ്റ്റ് ചെയ്തത്.
സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇവർക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. യുവതി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട സീനിയർ പൊലീസ് ഓഫിസറെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. സംഭവത്തിൽ അജ്മൽ ബെവാറിലെ സർക്കിൾ ഓഫിസർ ഹീരാലാൽ സൈനിയെയും ജയ്പുർ പൊലീസ് കമ്മിഷണറേറ്റിലെ വനിതാ കോൺസ്റ്റബിളിനേയും സസ്പെൻഡ് ചെയ്‌തു.
കോടതിയിൽ ഹാജരാക്കിയ യുവതിയെ ഈ മാസം 17വരെ റിമാൻഡിൽ വിട്ടു. യുവതിയുടെ ജന്മദിനം ആഘോഷിക്കാൻ അജ്മീറിലെ ഒരു റിസോർട്ടിൽ എത്തിയതായിരുന്നു ഇരുവരും. ആഘോഷത്തിനിടെ നീന്തൽ കുളത്തിൽവച്ച് ഇരുവരും തമ്മിൽ ശാരീരികമായി ബന്ധപ്പെടുകയും ഈ സ്വകാര്യ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്താൻ ശ്രമിക്കുകയുമായിരുന്നു.
ഇത് അബദ്ധത്തിൽ വാട്സാപ് സ്റ്റാറ്റസ് ആയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. സ്റ്റാറ്റസ് കണ്ട സഹപ്രവർത്തകർ തന്നെ വീഡീയോ ദൃശ്യം കോപ്പി ചെയ്‌ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. വീഡിയോയിൽ യുവതിയുടെ കുട്ടിയേയും നീന്തൽ കുളത്തിൽ കാണാം. യുവതിയുടെ സ്റ്റാറ്റസ് കണ്ട ഭർത്താവാണ് പൊലീസിൽ പരാതി നൽകിയത്. ഉദ്യോഗസ്ഥൻ തന്‍റെ ഭാര്യയുടെ മുന്നിൽവച്ച് മകനെ മോശമായി സ്പർശിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
ഇടപ്പൂക്കുളത്ത് വീണ്ടും പുലിയിറങ്ങി
ഇടുക്കി: ജനവാസ മേഖലയായ അയ്യപ്പൻകോവിൽ പഞ്ചായത്തിലെ ഇടപ്പൂക്കുളത്ത് വീണ്ടും പുലിയിറങ്ങിയതായി അഭ്യൂഹം. കഴിഞ്ഞ ദിവസം രാത്രിയിലാണ് പുലിയെ കണ്ടെന്ന വാർത്ത പരന്നത്. ഇടപ്പൂക്കളം ക്ഷേത്രത്തിലെ ശാന്തി രാത്രി 10.30 ഓടെ വീട്ടിലേക്ക് മടങ്ങും വഴി റോഡിൽ രണ്ട് പുലികൾ നിൽക്കുന്നത് കണ്ടെന്നാണ് പറയുന്നത്.
കാറിന്‍റെ വെട്ടത്തിലാണ് ശാന്തി പുലിയെ കണ്ടത്. വെളിച്ചമടിച്ചപ്പോൾ സമീപത്തെ കാപ്പികാട്ടിലേക്ക് പുലി ഓടി മറഞ്ഞാതായും അദ്ദേഹം പറയുന്നു. ഈ സ്ഥലത്തിന് ഒരു കിലോമീറ്റർ മാറി പുലിയുടെ ചീറ്റൽ കേൾക്കാനിടയായതാണ് രണ്ടാമത്തെ സംഭവം. ഈ സമയം സമീപത്തെ വീടുകളിലെ വളർത്തുനായ്ക്കൾ കുരച്ച് ബഹളം ഉണ്ടാക്കി. ഇതോടെ സമീപത്തെ വീടുകളിൽ താമസിക്കുന്നവർ ഭയാശങ്കയിലുമായി.
പുലിയുടെ ശല്യം നിരന്തരമുണ്ടായതോടെ ജനങ്ങൾ വിവരം പഞ്ചായത്തംഗത്തെ അറിയിച്ചു. തുടർന്ന് കാഞ്ചിയാർ, കുമളി ഫോറസ്റ്റ് റെയിഞ്ചാഫീസർമാർ വിവരം അറിയുകയും കുമളിയിൽ നിന്ന് ഡെപ്യൂട്ടി റെയിഞ്ചാഫീസർ ബി. ബെന്നിയുടേയും കാഞ്ചിയാർ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അനീഷ്, ബിനു, സന്തോഷ് എന്നിവരുടെയും നേതൃത്വത്തിൽ സംഘം സ്ഥലത്തെത്തി.
പ്രദേശത്തെ ഏലക്കാട്ടിലും, കാപ്പി ക്കാട്ടിലും, സ്വകാര്യ വ്യക്തികളുടെ പുരയിടത്തും പരിശോധന നടത്തിയെങ്കിലും കാൽപ്പാടുകൾ ഒന്നും കണ്ടത്താനായില്ല. പുരയിടത്തിലും, കാപ്പി - ഏലം കാടുകളിലും പാഴ്ച്ചെടികൾ വളർന്ന് നിൽക്കുന്നതിനാൽ കാൽപ്പാടുകൾ പതിയില്ലന്നാണ് നിഗമനം. ചീറ്റൽ കേട്ട ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ പാഴ്ച്ചെടികൾ ഒടിഞ്ഞ് കിടക്കുന്നുണ്ടായിരുന്നു. ഇത് ഏതോ വന്യമ്യഗമെത്തിയതിന്‍റെ ലക്ഷണമാണന്ന് വനപാലകർ വിലയിരുത്തുന്നത്.
Post A Comment: