തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരത്ത് നിന്ന് ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. രാവിലെ 6.20 പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രെസ് വിമാനമാണ് സാങ്കേതിക തകരാർ മൂലം തിരിച്ചിറക്കിയത്.
170 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ഇവരെ മറ്റൊരു വിമാനത്തിൽ ഷാർജയിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പ് നടത്തുകയാണ്. തകരാറ് സംഭവിച്ച എയർ ഇന്ത്യയുടെ വിമാനം എൻജിനിയർമാർ എത്തി പരിശോധിച്ചു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/CcDkcl2MFtNClqIMiX8Hv9
ആറ് വയസുള്ള കുട്ടിയുടെ കൺമുന്നിൽ മേലുദ്യോഗസ്ഥനുമായി ശാരീരിക ബന്ധം; വനിതാ പൊലീസ് അറസ്റ്റിൽ
ജയ്‌പൂർ: ആറ് വയസുള്ള മകൻ നോക്കി നിൽക്കെ മേലുദ്യോഗസ്ഥനുമായി ശാരീരിക ബന്ധത്തിലേർപ്പെട്ട വനിതാ പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. സംഭവത്തിന്‍റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ചപ്പോൾ അറിയാതെ വാട്‌സാപ്പ് സ്റ്റാറ്റസ് ആയതോടെയാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥയും മേലുദ്യോഗസ്ഥനും കുടുങ്ങിയത്. രാജസ്ഥാൻ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഇവർക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. യുവതി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട സീനിയർ പൊലീസ് ഓഫിസറെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. സംഭവത്തിൽ അജ്മൽ ബെവാറിലെ സർക്കിൾ ഓഫിസർ ഹീരാലാൽ സൈനിയെയും ജയ്പുർ പൊലീസ് കമ്മിഷണറേറ്റിലെ വനിതാ കോൺസ്റ്റബിളിനേയും സസ്പെൻഡ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ യുവതിയെ ഈ മാസം 17വരെ റിമാൻഡിൽ വിട്ടു.
യുവതിയുടെ ജന്മദിനം ആഘോഷിക്കാൻ അജ്മീറിലെ ഒരു റിസോർട്ടിൽ എത്തിയതായിരുന്നു ഇരുവരും. ആഘോഷത്തിനിടെ നീന്തൽ കുളത്തിൽവച്ച് ഇരുവരും തമ്മിൽ ശാരീരികമായി ബന്ധപ്പെടുകയും ഈ സ്വകാര്യ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്താൻ ശ്രമിക്കുകയുമായിരുന്നു. ഇത് അബദ്ധത്തിൽ വാട്സാപ് സ്റ്റാറ്റസ് ആയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.
സ്റ്റാറ്റസ് കണ്ട സഹപ്രവർത്തകർ തന്നെ വീഡീയോ ദൃശ്യം കോപ്പി ചെയ്‌ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. വീഡിയോയിൽ യുവതിയുടെ കുട്ടിയേയും നീന്തൽ കുളത്തിൽ കാണാം. യുവതിയുടെ സ്റ്റാറ്റസ് കണ്ട ഭർത്താവാണ് പൊലീസിൽ പരാതി നൽകിയത്. ഉദ്യോഗസ്ഥൻ തന്‍റെ ഭാര്യയുടെ മുന്നിൽവച്ച് മകനെ മോശമായി സ്പർശിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്.
Post A Comment: