മുംബൈ: ചോക്ലേറ്റ് നൽകിയ ശേഷം അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ 20 കാരൻ അറസ്റ്റിൽ. താനെ ജില്ലയിലെ രാം നഗറിലാണ് സംഭവം. നവംബർ 14നാണ് പീഡനം നടന്നത്. വീടിനു പുറത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന അഞ്ചുവയസുകാരിയെ അയൽവാസിയായ യുവാവ് ചോക്ലേറ്റ് നൽകി ആളൊഴിഞ്ഞ പ്രദേശത്തേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
ശാന്തി നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ക്രൂര പീഡനം നടന്നത്. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത കണ്ട് മാതാപിതാക്കള്‍ വിവരം ചോദിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.
ഇതോടെ യുാവാവ് ഒളിവില്‍ പോയി. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ദിവസം വൈകിട്ടാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരവും ഐപിസി സെക്ഷൻ 376 പ്രകാരവും കേസെടുത്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ യോഗേഷ് ചവാൻ പറഞ്ഞു.
പോക്സോ ആക്ട് പ്രകാരമാണ് യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പോക്സോ വകുപ്പിന് പുറമെ ഐപിസി സെക്ഷൻ 376 വകുപ്പും ചേർത്താണ് യുവാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ഡെപ്യൂട്ടി കമ്മീഷണർ യോഗേഷ് ചവാൻ പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും ഇത്തരത്തില്‍ പ്രതി മറ്റ് പീഡനങ്ങള്‍ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB
യുവതി കിണറ്റിൽ മരിച്ച നിലയിൽ; ശരീരമാസകലം പൊള്ളൽ
കോട്ടയം: ഭർതൃവീടിനു സമീപത്തെ ഉപയോഗ ശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ. പാല തോടനാൽ സ്വദേശി രാജേഷിന്‍റെ ഭാര്യ ദൃശ്യ (28) ആണ് മരിച്ചത്. തീ കൊളുത്തിയ ശേഷം കിണറ്റിൽ ചാടിയെന്നാണ് നിഗമനം. എന്നാൽ സംഭവത്തിൽ ദുരൂഹതയുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. യുവതിയുടെ ശരീരമാസകലം പൊള്ളലേറ്റ പാടുകളുണ്ട്.
നാല് വർഷം മുമ്പാണ് ഇടുക്കി ഏലപ്പാറ ചിന്നാർ സ്വദേശിനിയായ ദൃശ്യയും രാജേഷും തമ്മിൽ വിവാഹിതരായത്. യുവതി സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് രാജേഷിന്‍റെ വീട്ടുകാർ പ്രശ്‌നമുണ്ടാക്കിയിരുന്നു. കഴിഞ്ഞ ആഴ്ച്ച ചിന്നാറിലെ സ്വന്തം വീട്ടിലേക്ക് പോയ ദൃശ്യ മടങ്ങി വരുമ്പോൾ ബന്ധുക്കളെ കൂട്ടണമെന്ന് ഭർത്താവിന്‍റെ വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ തിങ്കളാഴ്ച്ച ഒറ്റക്കാണ് ദൃശ്യ എത്തിയത്. തുടർന്ന് ഭർതൃവീട്ടുകാർ ദൃശ്യയുടെ വീട്ടുകാരെ അന്നു തന്നെ വിളിച്ചു വരുത്തുകയും സമൂഹ മാധ്യമം ഉപയോഗിക്കുന്നതിൽ പരാതി പറയുകയും ചെയ്‌തിരുന്നു.
ഇതിനു പിന്നാലെ തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2.30 ഓടെ ദൃശ്യയെ കാണാതാവുകയായിരുന്നു. തുടർന്ന് ഭർതൃവീട്ടുകാർ പൊലീസിൽ പരാതിയും നൽകി. ഇതിനിടെയാണ് അയൽ വീട്ടിലെ കിണറ്റിൽ ദൃശ്യയുടെ മൃതദേഹം കണ്ടെത്തിയത്. ദൃശ്യ ആത്മഹത്യ ചെയ്യില്ലെന്ന നിലപാടിലാണ് സഹോദരൻ മണി അടക്കമുള്ള വീട്ടുകാർ. പൊലീസ്, ഫൊറൻസിക് വിദഗ്ദർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post A Comment: