www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1780) Idukki (1744) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മക്കൾക്കൊപ്പം അജിത്തും ശാലിനിയും; കുടുംബ ചിത്രം ഏറ്റെടുത്ത് ആരാധകർ

Share it:


ചെന്നൈ: കുടുംബ ചിത്രങ്ങൾ പങ്കുവക്കുന്നതിൽ പിശുക്കുള്ളവരാണ് അജിത്തും ഭാര്യ ശാലിനിയും. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്ത ഇരുവരും വല്ലപ്പോഴും മാത്രമാണ് കുടുംബ ചിത്രങ്ങൾ പുറത്ത് വിടുന്നത്. ഏറെ നാളുകൾക്കു ശേഷം താര കുടുംബം പുറത്തു വിട്ട കുടുംബ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.  

മക്കളായ അനൗഷ്‌കയും ആദ്വിക്കിനും ഒപ്പം നിൽക്കുന്ന അജിത്ത്-ശാലിനി ദമ്പതികളുടെ ചിത്രമാണ് ഇപ്പോൾ ഫാൻസ്‌ ഗ്രൂപ്പുകളുടെ ശ്രദ്ധ നേടുന്നത്. തമിഴകത്തിന് മാത്രമല്ല, മലയാളി പ്രേക്ഷകരെ സംബന്ധിച്ചും പ്രിയപ്പെട്ട താരജോഡികളാണ് അജിത്തും ശാലിനിയും. ശാലിനിയെ വിവാഹം ചെയ്‌ത്‌ മലയാളത്തിന്‍റെ മരുമകനായ അജിത്തിന് കേരളത്തിലും ഉണ്ട് നിറയെ ആരാധകർ. 



1999 ൽ അമർക്കളം എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് അജിത്തും ശാലിനിയും പ്രണയത്തിലാകുന്നത്. അജിത്തും ശാലിനിയും പ്രണയത്തിലാകുന്നത്‌. ആ പ്രണയം വിവാഹത്തിൽ എത്തിയത് 2000 ഏപ്രിൽ മാസത്തിലാണ്. നായികയായിരുന്ന ശാലിനിയുടെ നേർക്ക് കത്തി വീശുന്ന ഒരു ഷോട്ടിൽ, അജിത്ത് അറിയാതെ ശാലിനിയുടെ കൈ മുറിച്ചത് മുതലാണ് ഇവരുടെ പ്രണയം തുടങ്ങുന്നത്. 

മുറിവ് ശാലിനി കാര്യമാക്കിയില്ലെങ്കിലും അജിത്തിന് അത് വലിയ മനഃപ്രയാസമുണ്ടാക്കി. മുറിവുണങ്ങുന്ന സമയം കൊണ്ട് അജിത്ത് എന്ന മനുഷ്യന്‍റെ സ്നേഹവും കരുണയും എന്താണ് എന്ന് താൻ മനസിലാക്കി എന്നാണ് അജിത്തുമായി പ്രണയം തുടങ്ങിയതിനെ കുറിച്ച് ശാലിനി പറഞ്ഞത്. 



ബാലതാരമായി സിനിമയിൽ എത്തി നായികയായ വളർന്ന ശാലിനി അതോടെ സിനിമയോട് വിട പറഞ്ഞു. അഭിനയം ഇഷ്ട്ടമായിരുന്നു, പക്ഷെ അജിത്തിനെയായിരുന്നു കൂടുതൽ ഇഷ്‌ടമെന്നാണ് മുഴുവൻ സമയ കുടുംബിനിയായതിനെ കുറിച്ച് 2009 ൽ ഐഎഫ്‌ഡബ്ലു മാസികയോട് സംസാരിക്കവെ ശാലിനി പറഞ്ഞ വാക്കുകൾ. 

സിനിമ വിട്ടതിൽ സങ്കടമില്ല. കാരണം വീടും സിനിമയും ഒരുമിച്ച് കൊണ്ട് പോകാൻ പറ്റുന്ന ഒരാളല്ല ഞാൻ. ജീവിതത്തിൽ എന്തിനാണ് മുൻഗണന നൽകേണ്ടത് എന്ന് എനിക്ക് വ്യക്തമായിരുന്നു. ഇപ്പോൾ എനിക്ക് സമാധാനമുണ്ട്. ഇരുപത്തിഒന്നാമത്തെ വയസിലാണ് അജിത്ത് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ തമിഴ് ചിത്രം അമരാവതി. 

1995 ൽ ആസൈ എന്ന ചിത്രത്തിൽ അഭിനയിച്ചു. ഇത് വളരെ വലിയ ഹിറ്റായിരുന്നു. വാലി എന്ന ചിത്രത്തിന് അദ്ദേഹത്തിന് ആദ്യ ഫിലിംഫെയർ അവാർഡ് ലഭിച്ചു. ശേഷം മലയാളത്തിന്‍റെ മമ്മൂട്ടിക്കൊപ്പം കണ്ടു കൊണ്ടേൻ കണ്ടു കൊണ്ടേൻ എന്ന ചിത്രത്തിലും അഭിനയിച്ചു. തൻ്റെ 50 മത് ചിത്രം മങ്കാത്ത തമിഴിലെ വലിയ ആഘോഷമായിട്ടാണ് പുറത്തു വന്നത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/GJaKOlvs1xxHPZvUgAJSae

Share it:

Entertainment

Gallery

Post A Comment: