ഇടുക്കി: അഴിമതി ആരോപണത്തിൽ മുങ്ങിയ അയ്യപ്പൻകോവിൽ പഞ്ചായത്തിൽ ഭരണ പ്രതിസന്ധി. ആരോപണം കടുത്തതോടെ മിനി നന്ദകുമാർ മെമ്പർ സ്ഥാനവും പ്രസിഡന്‍റ് സ്ഥാനവും രാജിവച്ച് സ്ഥലം വിട്ടു. ഇതോടെ പഞ്ചായത്തിൽ ഭരണ പ്രതിസന്ധിയും ഉടലെടുത്തിരിക്കുകയാണ്. മിനി നന്ദകുമാർ രാജിവച്ച ഒഴിവിലേക്ക് മെമ്പർ തെരഞ്ഞെടുപ്പും പഞ്ചായത്തിലേക്ക് പ്രസിഡന്‍റ് തെരഞ്ഞെടുപ്പും തുടർന്ന് നടക്കും.
അവധിയിലായിരുന്ന മിനി നന്ദകുമാർ ഇപ്പോൾ എവിടെയാണെന്ന കാര്യത്തിൽ ആർക്കും വ്യക്തതയില്ല. ഇവർ രാജ്യം വിട്ടെന്നും അല്ല നാട്ടിൽ എവിടെയോ ഉണ്ടെന്നുമുള്ള കഥകൾ പ്രചരിക്കുന്നുണ്ട്.
തപാൽ മാർഗമാണ് മിനി നന്ദകുമാർ സെക്രട്ടറിക്ക് രാജിക്കത്ത് അയച്ചത്. സെക്രട്ടറി രാജി സ്വീകരിച്ചതോടെ നാളുകളായി തുടർന്നു വന്നിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമായിട്ടുണ്ട്. ധാരണ അനുസരിച്ച് സി.പി.ഐയ്ക്കാണ് രണ്ട് വർഷം പ്രസിഡന്‍റ് പദവി. എന്നാൽ നിലവിലെ സാഹചര്യത്തിൽ ആര് അടുത്ത പ്രസിഡന്‍റാകുമെന്ന കാര്യത്തിൽ എൽ.ഡി.എഫിനുള്ളിൽ അവ്യക്തതയുണ്ട്.
അതേസമയം ഭരണ തുടർച്ച ലഭിച്ചിട്ടും അയ്യപ്പൻകോവിൽ പഞ്ചായത്തിൽ ഭരണപക്ഷം ചീഞ്ഞു നാറിയത് മുന്നണിക്കുള്ളിൽ വലിയ ചർച്ചയായിട്ടുണ്ട്. കാര്യമായ പ്രതിപക്ഷം ഇല്ലാതിരുന്നിട്ടും ഭരണസമിതിയുടെ പിടിപ്പുകേട് കൊണ്ട് പഞ്ചായത്ത് ഭരണം പ്രതിസന്ധിയിലാകുകയായിരുന്നു. പഞ്ചായത്തിലെ 13 അംഗ ഭരണ സമിതിയിൽ സി.പി.എം -4, സി.പി.ഐ- 3, കേരള കോൺഗ്രസ് - 1 എന്നിങ്ങനെയാണ് ഭരണകക്ഷിയിലെ സീറ്റുകൾ.
കഴിഞ്ഞ 12 ന് അപ്രതീക്ഷിതമായാണ് മിനിമോൾ നന്ദകുമാർ ആരോഗ്യ കാരണങ്ങളാൽ എന്ന പേരിൽഅവധിയിൽ പ്രവേശിച്ചത്. ഇതോടെ വൈസ് പ്രസിഡന്‍റ് ജോമോൻ വെട്ടിക്കാലക്ക് താൽകാലിക ചുമതലയും നൽകി. ഇതിനിടെ കഴിഞ്ഞ 15 ന് മിനി നന്ദകുമാർ ദൂതൻ മുഖേന രാജിക്കത്ത് പഞ്ചായത്തിലെത്തിച്ചു. എന്നാൽ സെക്രട്ടറി ഇത് തള്ളി. ഇതിനു പിന്നാലെയാണ് തപാലിൽ രാജിക്കത്ത് അയച്ചത്. സാമ്പത്തിക അഴിമതി കണ്ടെത്തിയതിനെ തുടർന്ന് പഞ്ചായത്ത് വിജിലൻസ് അന്വേഷണം നേരിടുന്നതിനിടെയാണ് പ്രസിഡന്‍റിന്‍റെ നാടകീയമായ മുങ്ങളും രാജിയും.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl
മുല്ലപ്പെരിയാർ അണക്കെട്ടിൽ ഏഴ് ഷട്ടറുകൾ തുറന്നു
കുമളി: അതിശക്തമായ മഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ടിൽ ഏഴ് ഷട്ടറുകൾ തുറന്നു. ഇതോടെ പെരിയാറ്റിൽ ജലനിരപ്പ് കുതിച്ചുയരുന്നുണ്ട്.
ചൊവ്വാഴ്ച്ച രാവിലെ ഒരു ഷട്ടർ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയെങ്കിലും ജലനിരപ്പ് കുറഞ്ഞില്ല. വൈകിട്ടോടെ അഞ്ച് ഷട്ടറുകൾ തുറന്നിട്ടും ജലനിരപ്പ് കുറയാതെ വന്നതോടെ രാത്രി ഒൻപതോടെ ഏഴ് ഷട്ടറുകളിലൂടെ വെള്ളം ഒഴുക്കുകയാണ്.
വൈകിട്ട് കുമളി പ്രദേശത്ത് അതിശക്തമായ മഴയാണ് പെയ്‌തിറങ്ങിയത്. രാത്രി എട്ടിന് അണക്കെട്ടിലെ ജലനിരപ്പ് 141.60 അടിയാണ്. ഏഴ് ഷട്ടറുകൾ 30 സെന്‍റീമീറ്റർ വീതം ഉയർത്തിയതോടെ സെക്കന്‍റിൽ 4000 ഘനയടി വീതം ജലമാണ് പെരിയാറ്റിലേക്ക് ഒഴുകിയെത്തുന്നത്. ഇതിനു പുറമേ കനത്ത മഴയും കൂടി ആയതോടെ പെരിയാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്.
നിലവിൽ മുല്ലപ്പെരിയാറിൽ നിന്നും തുറന്നു വിട്ട അധിക ജലം ഇടുക്കിയിലേക്ക് എത്തിയിട്ടില്ല. പുലർച്ചെയോടെ വെള്ളം ഇടുക്കിയിലെത്തുമെന്നാണ് കരുതുന്നത്. പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രാത്രി വൈകിയും ഇടുക്കിയുടെ പല പ്രദേശത്തും ശക്തമായ മഴ തുടരുകയാണ്.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തുറന്ന ഷട്ടറുകള്‍ അടക്കുകയും തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറക്കുകയും ചെയ്തതോടെയാണ് ജലനിരപ്പ് കുതിച്ചുര്‍ന്നത്. തിങ്കളാഴ്ച്ച വൈകിട്ട് നാലിന് 141 അടിയായിരുന്ന ജലനിരപ്പ് ചൊവ്വാഴ്ച്ച രാവിലെ ഏഴിന് 141.40 അടിയായി ഉയര്‍ന്നിരുന്നു.
Post A Comment: