ഇടുക്കി: കട്ടപ്പന നഗരത്തിൽ അറ്റകുറ്റപ്പണിക്കായി പോസ്റ്റിൽ കയറിയ കെ.എസ്.ഇ.ബി ജീവനക്കാരൻ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ ദൂരൂഹത തുടരുന്നു. ഓഫ് ചെയ്‌ത ലൈനിൽ എങ്ങനെ വൈദ്യുതി പ്രവഹിച്ചു എന്നതു സംബന്ധിച്ചാണ് അവ്യക്ത തുടരുന്നത്.
സംഭവത്തിൽ കേസെടുത്ത കട്ടപ്പന പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിർമലാസിറ്റി മണ്ണാത്തിക്കുളത്തിൽ എം.വി. ജേക്കബാണ് (ബെന്നി- 52 ) കഴിഞ്ഞ ദിവസം നഗരമധ്യത്തിലെ പോസ്റ്റിൽ നിന്നും ഷോക്കേറ്റ് മരിച്ചത്.
അപകടം നടന്ന പോസ്റ്റിനു സമീപത്തെ വൻകിട വ്യാപാര സ്ഥാപനത്തിലെ ജനറേറ്ററിൽ നിന്നാണോ വൈദ്യതി പ്രവഹിച്ചതെന്ന സംശയമാണ് ബലപ്പെടുന്നത്. അനധികൃതമായിട്ടാണ് ഇവിടെ ജനറേറ്റർ സ്ഥാപിച്ചതെന്നും സൂചനയുണ്ട്. അപകടം നടന്ന സ്ഥലത്ത് കെ.എസ്.ഇ.ബിയുടെ ഇലക്‌ട്രിക്കൽ ഇൻസ്പെക്റ്റർ ചൊവ്വാഴ്ച്ച പരിശോധന നടത്തിയിട്ടുണ്ട്. ഇൻസ്പെക്റ്ററുടെ റിപ്പോർട്ട് വന്നാൽ മാത്രമേ വൈദ്യുതി എവിടെ നിന്നാണ് പ്രവഹിച്ചതെന്ന് വ്യക്തമാകു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl
മുല്ലപ്പെരിയാർ അണക്കെട്ടിൽ ഏഴ് ഷട്ടറുകൾ തുറന്നു
കുമളി: അതിശക്തമായ മഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ടിൽ ഏഴ് ഷട്ടറുകൾ തുറന്നു. ഇതോടെ പെരിയാറ്റിൽ ജലനിരപ്പ് കുതിച്ചുയരുന്നുണ്ട്.
ചൊവ്വാഴ്ച്ച രാവിലെ ഒരു ഷട്ടർ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയെങ്കിലും ജലനിരപ്പ് കുറഞ്ഞില്ല. വൈകിട്ടോടെ അഞ്ച് ഷട്ടറുകൾ തുറന്നിട്ടും ജലനിരപ്പ് കുറയാതെ വന്നതോടെ രാത്രി ഒൻപതോടെ ഏഴ് ഷട്ടറുകളിലൂടെ വെള്ളം ഒഴുക്കുകയാണ്.
വൈകിട്ട് കുമളി പ്രദേശത്ത് അതിശക്തമായ മഴയാണ് പെയ്‌തിറങ്ങിയത്. രാത്രി എട്ടിന് അണക്കെട്ടിലെ ജലനിരപ്പ് 141.60 അടിയാണ്. ഏഴ് ഷട്ടറുകൾ 30 സെന്‍റീമീറ്റർ വീതം ഉയർത്തിയതോടെ സെക്കന്‍റിൽ 4000 ഘനയടി വീതം ജലമാണ് പെരിയാറ്റിലേക്ക് ഒഴുകിയെത്തുന്നത്. ഇതിനു പുറമേ കനത്ത മഴയും കൂടി ആയതോടെ പെരിയാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്.
നിലവിൽ മുല്ലപ്പെരിയാറിൽ നിന്നും തുറന്നു വിട്ട അധിക ജലം ഇടുക്കിയിലേക്ക് എത്തിയിട്ടില്ല. പുലർച്ചെയോടെ വെള്ളം ഇടുക്കിയിലെത്തുമെന്നാണ് കരുതുന്നത്. പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രാത്രി വൈകിയും ഇടുക്കിയുടെ പല പ്രദേശത്തും ശക്തമായ മഴ തുടരുകയാണ്.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തുറന്ന ഷട്ടറുകള്‍ അടക്കുകയും തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറക്കുകയും ചെയ്തതോടെയാണ് ജലനിരപ്പ് കുതിച്ചുര്‍ന്നത്. തിങ്കളാഴ്ച്ച വൈകിട്ട് നാലിന് 141 അടിയായിരുന്ന ജലനിരപ്പ് ചൊവ്വാഴ്ച്ച രാവിലെ ഏഴിന് 141.40 അടിയായി ഉയര്‍ന്നിരുന്നു.
Post A Comment: