കോട്ടയം: പാലായിൽ വിവിധ പ്രദേശങ്ങളിൽ ഭൂചലനം. ഇടമറ്റം, ഭരണങ്ങാനം, പനയ്ക്കപ്പാലം പ്രദേശങ്ങളിലാണ് ഉച്ചയ്ക്ക് 12 ഓടെ വലിയ ശബ്‌ദവും ചലനവും അനുഭവപ്പെട്ടത്. മീനച്ചിൽ താലൂക്കിൽ പൂവരണി വില്ലേജിൽ വലിയ മുഴക്കം കേട്ടതായി നാട്ടുകാർ പറഞ്ഞു.
നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പാറ പൊട്ടുന്നതുപോലെയുള്ള ശബ്‌ദമാണ് കേട്ടതെന്നാണ് വിവരം. അതേസമയം സംഭവത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും പുറത്തു വന്നിട്ടില്ല.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB
Post A Comment: