www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1778) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വടം പൊട്ടി; പാരാസെയിലിങ് നടത്തിയ ദമ്പതികൾ ആകാശത്ത് നിന്ന് കടലിലേക്ക് വീണു

Share it:


ദിയു: വിനോദ യാത്രക്കിടെ പാരാസെയിലിങ് നടത്തിയ ദമ്പതികൾ പാരച്ചൂട്ടിന്‍റെ വടം പൊട്ടി കടലിൽ വീണു. ഗുജറാത്ത് തീര പ്രദേശത്തുള്ള ദിയുവിലാണ് നടുക്കുന്ന സംഭവം ഉണ്ടായത്. അപകടത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഭാഗ്യം കൊണ്ടാണ് ദമ്പതികൾ രക്ഷപെട്ടത്.  

ദിയുവിലെ നരോവ ബീച്ചിൽ ഞായറാഴ്ച്ചയായിരുന്നു അപകടം. ഗുജറാത്ത് സ്വദേശി അജിത് കാതട്, ഭാര്യ സർല കാതട് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. പാരാസെയ്‌ലിങ് നടത്തവേ പാരച്യൂട്ടിനെ പവർ ബോട്ടുവായി ബന്ധിപ്പിക്കുന്ന വടമാണ് പൊട്ടിയത്. പവർബോട്ടിൽ ഉണ്ടായിരുന്ന അജിത്തിന്‍റെ സഹോദരൻ രാകേഷാണ് ദൃശ്യങ്ങൾ പകർത്തിയത്. 

വടം പൊട്ടിയതോടെ അജിത്തും ഭാര്യയും ആകാശത്തേക്ക് ഉയർന്നു പോയതായും എന്താണ് ചെയ്യേണ്ടതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും രാകേഷ് പറഞ്ഞു. അപകടത്തിന് മുമ്പ് വടത്തിന്‍റെ അവസ്ഥ ബോട്ടിലുണ്ടായിരുന്നവരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. എന്നാൽ ഒന്നും സംഭവിക്കില്ലെന്നായിരുന്നു ഇവരുടെ വിശദീകരണം.  

അവധിക്കാലം ആഘോഷിക്കാനാണ് ദമ്പതിമാർ ദിയുവിലെത്തിയത്. ലൈഫ് ജാക്കറ്റ് ധരിച്ചതാണ് ഇരുവർക്കും തുണയായത്. കടലിൽ വീണ ഇരുവരെയും ബീച്ചിൽ വിന്യസിച്ചിരുന്നു ലൈഫ് ഗാർഡുകളാണ് രക്ഷപ്പെടുത്തിയത്. പാരാസെയ്‌ലിങ് സേവന ദാതാക്കളുടെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്ന് അജിത്തും കുടുംബവും ആരോപിച്ചു. 

അതെ സമയം ശക്തമായ കാറ്റ് മൂലമാണ് അപകടം ഉണ്ടായത് എന്ന് പാരാസൈലിങ്ങിന് നടത്തുന്ന പാംസ് അഡ്വഞ്ചർ ആൻഡ് മോട്ടോർ സ്‌പോർട് ഉടമ പറഞ്ഞു. ആദ്യമായാണ് ഇത്തരത്തിൽ ഒരു അപകടം നടക്കുന്നതെന്നാണ് ഇവരുടെ വിശദീകരണം. 

 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/GJaKOlvs1xxHPZvUgAJSae

Share it:

Video

Post A Comment: