ബ്യൂണസ് ഐറിസ്: ഒരു മരുന്നും കഴിക്കാതെ എയ്‌ഡ്‌സിനെ പൊരുതി തോൽപ്പിച്ച് യുവാവ്. ലോകത്ത് തന്നെ രണ്ടാമത്തെ സംഭവമാണ് അർജന്‍റീനയിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. എസ്പെരൻസാ പട്ടണത്തിൽ. ആന്‍റി റെട്രോവൈറൽ മരുന്നുകൾ ഒന്നും ഉപയോഗിക്കാതെ എച്ച്.ഐ.വി വൈറസിനെ പൂർണമായും ശരീരത്തിൽ നിന്നും പുറത്താക്കിയാണ് യുവാവ് ശ്രദ്ധനേടിയത്.
ഈ രോഗിയുടെ രക്തത്തിലും ശരീരകലകളിലുമുള്ള 150 കോടിയിൽ അധികം കോശങ്ങളിൽ പരിശോധനയും പഠനവും നടത്തിയെന്നും വൈറസ് പൂർണമായി ഒഴിവായെന്നും ഗവേഷകർ അറിയിച്ചു. പഠനം അനൽസ് ഓഫ് ഇന്‍റേണൽ മെഡിസിൻ എന്ന ശാസ്ത്രജേണലിൽ പ്രസിദ്ധീകരിച്ചു. മറ്റ് എച്ച്ഐവി ബാധിതരുടെ പ്രതിരോധ വ്യവസ്ഥയെ വൈറസിനെതിരായ സ്വാഭാവിക പ്രതിരോധം കൈവരിക്കാവുന്ന വിധം മാറ്റാനുള്ള മാർഗങ്ങൾ ഈ രോഗിയിൽ നടത്തുന്ന പഠനങ്ങളിലൂടെ ലഭിക്കുമെന്നും ഗവേഷകർ പ്രത്യാശിക്കുന്നു.
എച്ച്ഐവി ബാധിക്കുമ്പോൾ, വൈറസ് അതിന്‍റെ ജനിതക ഘടനയുടെ പകർപ്പുകൾ കോശങ്ങളിലെ ഡിഎൻഎയിലോ മറ്റു ജനിതക വസ്‌തുക്കളിലോ സൂക്ഷിക്കും. വൈറൽ റിസർവോയർ എന്നറിയപ്പെടുന്ന ഈ സംഭരണി ഉപയോഗിച്ച് ശരീരത്തിന്‍റെ സ്വാഭാവിക പ്രതിരോധത്തിൽ നിന്നും മരുന്നുകളിൽ നിന്നും രക്ഷനേടും.
ആന്‍റി റിട്രോവൈറൽ ചികിത്സയിലൂടെ വൈറസുകളുടെ പെരുക്കം തടയാം എങ്കിലും സംഭരണികൾ നിലനിൽക്കും. എന്നാൽ, എസ്പെരാൻസയിലെ രോഗിക്ക് ഈ വൈറൽ സംഭരണിയെ സ്വന്തം പ്രതിരോധശേഷി ഉപയോഗിച്ച് നശിപ്പിക്കാൻ കഴിഞ്ഞു. സ്റ്റെർലൈസിങ് ക്യുർ എന്ന് വൈദ്യശാസ്ത്രം വിളിക്കുന്ന ഈ സൗഖ്യം നേടാൻ കഴിഞ്ഞ വർഷം യുഎസിലെ സാൻഫ്രാൻസിസ്കോയിലുള്ള ഒരു രോഗിക്കും സാധിച്ചിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: