കൊച്ചി: ഗ്ലാമർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവക്കുന്നതിൽ ഒട്ടും പിശുക്കില്ലാത്ത നടിയാണ് എസ്തേർ അനിൽ. ദൃശ്യം സീരീസിലൂടെയാണ് നടി ശ്രദ്ധ നേടുന്നത്. ദൃശ്യം ടു വിനു ശേഷം ഗ്ലാമർ വേഷങ്ങളിൽ എസ്തേർ സൈബർ ലോകത്തും ശ്രദ്ധ നേടി.
ബാലതാരത്തിൽ നിന്നും നായികയിലേക്ക് ഉയർന്ന താരത്തിന്‍റെ അതീവ ഗ്ലാമർ ചിത്രങ്ങളാണ് ഇപ്പോൾ സൈബർ ലോകത്തെ ചർച്ചാ വിഷയം. ഫോട്ടോഗ്രാഫർ യാമിയാണ് ഇൻസ്റ്റഗ്രാമിൽ എസ്‌തറിന്‍റെ ചിത്രങ്ങൾ പങ്കുവച്ചത്. എസ്തേറിന്‍റെ അക്കൗണ്ടിലും ചിത്രങ്ങൾ പോസ്റ്റ് ചെയ്‌തിട്ടുണ്ട്. ചിത്രങ്ങളെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്.
ദൃശ്യം ടൂ തെലുങ്ക് റീ മേക്കിന്‍റെ റിലീസിനായി കാത്തിരിക്കുകയാണ് ഇപ്പോൾ എസ്തേർ. ആമസോൺ പ്രൈം വീഡിയോയിലൂടെ നവംബർ 25 മുതലാണ് ഇതിന്‍റെ സ്ട്രീമിങ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD
മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി
കൊല്ലം: മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി. പട്ടാഴി സ്വദേശി സാംസിയാണ് കിണറ്റിൽ ചാടിയത്. വെള്ളത്തിൽ മുങ്ങിയ കുഞ്ഞ് മരിച്ചു. യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. കൊട്ടാരക്കരയിലെ ആശുപത്രിയിലാണ് സംസിയെ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച്ച രാവിലെ 11നായിരുന്നു സംഭവം.
മൂന്ന് മാസം മാത്രം പ്രായമുള്ള മകൾ അന്നയെ ചുരിദാറിന്‍റെ ഷാൾ കൊണ്ട് ശരീരത്തിൽ ബന്ധിച്ച ശേഷം ഇവർ കിണറ്റിലേക്ക് ചാടുകയായിരുന്നു. സംഭവ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. സാംസിയുടെ അമ്മ സോമിനിയും ഏഴ് വയസുള്ള മൂത്ത മകളും ആശുപത്രിയിലേക്ക് പോയിരിക്കുകയായിരുന്നു.
ഇവർ തിരിച്ചെത്തിയപ്പോഴാണ് കിണറ്റിൽ വീണ നിലയിൽ ഇരുവരെയും കണ്ടെത്തിയത്. ഈ സമയം മോട്ടോറിന്‍റെ പൈപ്പിൽ തൂങ്ങി നിൽക്കുകയായിരുന്നു യുവതി. ഉടൻ തന്നെ നാട്ടുകാർ ഇരുവരെയും കയരക്ക് കയറ്റിയെങ്കിലും കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാനായില്ല.
Post A Comment: