www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1981) Idukki (1909) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (445) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

മലയാളത്തിലെ പ്രമുഖ സീരിയൽ നടിയുടെ വീട്ടിൽ മോഷണം

Share it:



കണ്ണൂർ: സീരിയൽ താരം ശ്രീകല ശശിധരന്‍റെ വീട്ടിൽ മോഷണം. എന്‍റെ മാനസപുത്രിയെന്ന സീരിയലിലെ സോഫിയ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രീകല മലയാളികളുടെ മനസിൽ ഇടം നേടുന്നത്. 20 ൽ അധികം സീരിയലുകളിൽ വേഷമിട്ടിട്ടുണ്ട്. താരത്തിന്‍റെ കണ്ണൂർ ചെറുകുന്നിലെ വീട്ടിലാണ് മോഷണം നടന്നത്. 

15 പവൻ സ്വർണമാണ് നഷ്ട‌മായിരിക്കുന്നത്. വിദേശത്തു നിന്നും ശ്രീകലയും കുടുംബവും നാട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഭർത്താവ് വിപിനും മകനുമൊപ്പം യുകെയിലായിരുന്നു ഈ സമയത്ത് നടി. വീടിന്‍റെ പിൻവാതിൽ തല്ലിപ്പൊളിച്ചാണ് മോഷ്‌ടാക്കൾ വീട്ടിൽ കയറിയത്.

പൊലീസും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്. കായംകുളം കൊച്ചുണ്ണിയെന്ന സീരിയലിലൂടെയാണ് ശ്രീകല അഭിനയ രംഗത്തേക്കെത്തിയത്. ഏഷ്യാനെറ്റിലെ സൂപ്പർ ഹിറ്റ് സീരിലായിരുന്ന അമ്മയിലും വേഷമിട്ടിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD

മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി

കൊല്ലം: മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി. പട്ടാഴി സ്വദേശി സാംസിയാണ് കിണറ്റിൽ ചാടിയത്. വെള്ളത്തിൽ മുങ്ങിയ കുഞ്ഞ് മരിച്ചു. യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. കൊട്ടാരക്കരയിലെ ആശുപത്രിയിലാണ് സംസിയെ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച്ച രാവിലെ 11നായിരുന്നു സംഭവം. 

മൂന്ന് മാസം മാത്രം പ്രായമുള്ള മകൾ അന്നയെ ചുരിദാറിന്‍റെ ഷാൾ കൊണ്ട് ശരീരത്തിൽ ബന്ധിച്ച ശേഷം ഇവർ കിണറ്റിലേക്ക് ചാടുകയായിരുന്നു. സംഭവ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. സാംസിയുടെ അമ്മ സോമിനിയും ഏഴ് വയസുള്ള മൂത്ത മകളും ആശുപത്രിയിലേക്ക് പോയിരിക്കുകയായിരുന്നു. 

ഇവർ തിരിച്ചെത്തിയപ്പോഴാണ് കിണറ്റിൽ വീണ നിലയിൽ ഇരുവരെയും കണ്ടെത്തിയത്. ഈ സമയം മോട്ടോറിന്‍റെ പൈപ്പിൽ തൂങ്ങി നിൽക്കുകയായിരുന്നു യുവതി. ഉടൻ തന്നെ നാട്ടുകാർ ഇരുവരെയും കയരക്ക് കയറ്റിയെങ്കിലും കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാനായില്ല. 

Share it:

Entertainment

Post A Comment:

Portable Mini Air Cooler Fan with LED Light