www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1791) Idukki (1756) Mostreaded (1614) Crime (1373) National (1194) Entertainment (828) world (423) Viral (420) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (130) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഹോട്ടൽ ബില്ലടച്ചില്ല; കാളിദാസ് ജയറാം അടക്കമുള്ളവരെ തടഞ്ഞു വച്ചു

Share it:



മൂന്നാർ: താമസിച്ച ഹോട്ടൽ മുറിയുടെ വാടക കൊടുക്കാതിരുന്നതിനെ തുടർന്ന് യുവ താരം കാളിദാസ് ജയറാം അടക്കമുള്ളവരെ തടഞ്ഞുവച്ചു. മൂന്നാറിലെ ഹോട്ടലിലാണ് താരങ്ങളടക്കമുള്ളവരെ തടഞ്ഞു വച്ചത്. ഹോട്ടലിലെ ബിൽ തുക നൽകുന്നതിൽ നിർമാതാക്കൾ വീഴ്ച്ച വരുത്തിയതോടെയാണ് സംഭവങ്ങൾ. 

ഒരു തമിഴ് വെബ് സിരീസിന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് കാളിദാസ് അടക്കമുള്ളവര്‍ മൂന്നാറിലെത്തിയത്. സംഘം താമസിച്ച ഹോട്ടലില്‍ മുറിവാടകയിനത്തില്‍ ഒരു ലക്ഷത്തിലധികം രൂപയും ഒപ്പം റെസ്റ്റോറന്‍റ് ബില്ലും അടച്ചിരുന്നില്ല. കാളിദാസ് ജയറാം അടക്കമുള്ളവരെ തടഞ്ഞു വച്ചതായി വിവരം ലഭിച്ചതോടെ മൂന്നാര്‍ പൊലീസ് എത്തി നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ നിര്‍മ്മാണ കമ്പനി പണം അടയ്ക്കുകയും പ്രശ്‍നം പരിഹരിക്കുകയുമായിരുന്നു.

യുവതാരങ്ങൾക്കിടയിൽ ശ്രദ്ധേയനാകുകയാണ് കാളിദാസ് ജയറാം. ആമസോണ്‍ പ്രൈമിന്‍റെ തമിഴ് ആന്തോളജി ചിത്രമായ പുത്തം പുതു കാലൈ, നെറ്റ്ഫ്ലിക്‌സിന്‍റെ ആന്തോളജി സിരീസ് ആയ പാവ കഥൈകള്‍, ശരവണന്‍റെ സംവിധാനത്തിലെത്തിയ തമിഴ് ചിത്രം ഒരു പക്ക കഥൈ എന്നിവയാണ് കാളിദാസിന്‍റേതായി കഴിഞ്ഞ വര്‍ഷം പ്രദര്‍ശനത്തിനെത്തിയത്. ഇതില്‍ പാവ കഥൈകളിലെ പ്രകടനം കാളിദാസിന് വലിയ കൈയടി നേടിക്കൊടുത്തിരുന്നു. സത്താര്‍ എന്ന ട്രാന്‍സ് കഥാപാത്രമായാണ് കാളിദാസ് ചിത്രത്തില്‍ എത്തിയത്. സുധ കൊങ്കരയായിരുന്നു കാളിദാസ് അഭിനയിച്ച ലഘുചിത്രത്തിന്‍റെ സംവിധാനം.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD

മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി

കൊല്ലം: മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി. പട്ടാഴി സ്വദേശി സാംസിയാണ് കിണറ്റിൽ ചാടിയത്. വെള്ളത്തിൽ മുങ്ങിയ കുഞ്ഞ് മരിച്ചു. യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. കൊട്ടാരക്കരയിലെ ആശുപത്രിയിലാണ് സംസിയെ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച്ച രാവിലെ 11നായിരുന്നു സംഭവം. 

മൂന്ന് മാസം മാത്രം പ്രായമുള്ള മകൾ അന്നയെ ചുരിദാറിന്‍റെ ഷാൾ കൊണ്ട് ശരീരത്തിൽ ബന്ധിച്ച ശേഷം ഇവർ കിണറ്റിലേക്ക് ചാടുകയായിരുന്നു. സംഭവ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. സാംസിയുടെ അമ്മ സോമിനിയും ഏഴ് വയസുള്ള മൂത്ത മകളും ആശുപത്രിയിലേക്ക് പോയിരിക്കുകയായിരുന്നു. 

ഇവർ തിരിച്ചെത്തിയപ്പോഴാണ് കിണറ്റിൽ വീണ നിലയിൽ ഇരുവരെയും കണ്ടെത്തിയത്. ഈ സമയം മോട്ടോറിന്‍റെ പൈപ്പിൽ തൂങ്ങി നിൽക്കുകയായിരുന്നു യുവതി. ഉടൻ തന്നെ നാട്ടുകാർ ഇരുവരെയും കയരക്ക് കയറ്റിയെങ്കിലും കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാനായില്ല. 


Share it:

Entertainment

Post A Comment: