ഇടുക്കി: ആയുർവേദ സിദ്ധ ചികിത്സയുടെ മറവിൽ വ്യാജ അലോപ്പതി ചികിത്സ നടത്തി വന്നയാളെ ഉപ്പുതറ പൊലീസ് പിടികൂടി. തമിഴ്നാട് ചെറുപ്പാലൂർ സ്വദേശി ഹിലോറീസ് കോട്ടേജിൽ ടി. രാജേന്ദ്രദാസൻ (51) ആണ് പിടിയിലായത്. ഉപ്പുതറയ്ക്ക് സമീപം വളകോട്ടിൽ സിദ്ധ ചികിത്സയ്ക്കായി ഒരുക്കിയിരുന്ന ക്ലിനിക്കിലാണ് വ്യാജമായി അലോപ്പതി ചികിത്സയും നടത്തിവന്നത്. തോട്ടം മേഖലകളിൽ നിന്നടക്കം നിരവധി പേർ ഇയാളിൽ നിന്നും ചികിത്സ തേടിയിരുന്നു.
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഉപ്പുതറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വ്യാജ ഡോക്‌ടറാണെന്ന് കണ്ടെത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾക്ക് പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമാണ് ഉള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്.
സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ രണ്ടിടങ്ങളിലായാണ് പ്രതി രോഗികളെ ചികിത്സിച്ചിരുന്നത്. ഉപ്പുതറ സർക്കാർ ആശുപത്രിയിലെ ഡോ. ലിബിൽ ക്രിസ്റ്റോയുടെ സഹായത്തോടെയാണ് പ്രതിയുടെ വിദ്യാഭ്യാസ രേഖകൾ പരിശോധിച്ചത്. കോടതിയിൽ ഹാജരാക്കിയ രാജേന്ദ്രദാസനെ റിമാൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
കുട്ടുകാരിക്കും കാമുകനും കിടപ്പറ ഒരുക്കിയത് ഹണി ട്രാപ്പ് മുന്നിൽ കണ്ട്
കൊച്ചി: കൂട്ടുകാരിയുടെയും രഹസ്യ കാമുകന്‍റെയും സ്വകാര്യ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തി ഹണി ട്രാപ്പ് നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വൈപ്പിൻ ഞാറക്കലിലാണ് കഴിഞ്ഞ ദിവസം ഭാര്യയും ഭർത്താവും ഹണി ട്രാപ്പ് കേസിൽ അറസ്റ്റിലായത്. ഞാറക്കൽ സ്വദേശിനിയായ വീട്ടമ്മയും ഭർത്താവുമാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്. വീട്ടമ്മയുടെ കൂട്ടുകാരിയും രഹസ്യ കാമുകനുമായുള്ള സ്വകാര്യ ദൃശ്യങ്ങളാണ് ഇവർ ഭർത്താവിന്‍റെ സഹായത്തോടെ വീഡിയോയിലാക്കിയത്. തുടർന്ന് പണം ആവശ്യപ്പെടുകയും കൊടുക്കാതെ വന്നതോടെ വീഡിയോ മകന്‍റെ വാട്‌സാപ്പിലേക്ക് അയച്ചുകൊടുക്കുകയുമായിരുന്നു. സംഭവത്തിൽ യുവതി പരാതി നൽകിയതോടെയാണ് അറസ്റ്റ്.
അതേസമയം യുവതിയുടെയും രഹസ്യ കാമുകന്‍റെയും വീഡിയോ ഇവർ ചിത്രീകരിച്ചത് ആസൂത്രിതമായിട്ടാണെന്ന് പൊലീസ് പറഞ്ഞു. നിലവിൽ അറസ്റ്റിലായ വീട്ടമ്മയും യുവതിയും നേരത്തെ തൃശൂരിലെ ജയിലിൽ കിടന്നിട്ടുണ്ട്. ഈ സമയത്താണ് ഇവർ തമ്മിൽ സൗഹൃദത്തിലാകുന്നത്.
ജയിലിനു പുറത്തിറങ്ങിയ ഇരുവരും സൗഹൃദം തുടർന്നു. വിവാഹിതയായ യുവതിക്ക് മറ്റൊരു യുവാവുമായി അടുപ്പമുണ്ടായിരുന്നു. ഇത് മനസിലാക്കിയ വീട്ടമ്മ യുവതിയെയും കാമുകനെയും സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചു. ഇതിനു വീട്ടമ്മയുടെ ഭർത്താവും കൂട്ടു നിന്നു. ഇരുവർക്കും സ്വസ്ഥമായി കിടക്ക പങ്കിടാൻ സൗകര്യം ഒരുക്കിയതും വീട്ടമ്മ തന്നെയാണ്. കുടുംബ സുഹൃത്തുക്കളായി എത്തുന്ന ഇവരെ അയൽക്കാരും സംശയിച്ചിരുന്നില്ല.
ഇതിനിടെയാണ് യുവതിയെയും കാമുകനെയും ഹണി ട്രാപ്പിൽപെടുത്തി പണം ആവശ്യപ്പെടാൻ വീട്ടമ്മയും ഭർത്താവും പദ്ധതി തയാറാക്കിയത്. ഇതനുസരിച്ച് മൊബൈൽ ക്യാമറയിൽ ഷൂട്ട് ചെയ്യാൻ അടക്കം സൗകര്യം റെഡിയാക്കിയ വീട്ടമ്മയും ഭർത്താവും യുവതിയുടെയും കാമുകന്‍റെയും വരവിനായി കാത്തിരുന്നു.
പതിവുപോലെ വീട്ടിലെത്തിയ ഇരുവർക്കുമായി വീട്ടമ്മ കിടപ്പറ ഒരുക്കിയിരുന്നു. ഇരുവരെയും ഇവിടേക്ക് പറഞ്ഞു വിട്ട ശേഷം വീട്ടമ്മയും ഭർത്താവും ഇവരുടെ സ്വകാര്യ ദൃശ്യങ്ങൾ മുഴുവൻ ക്യാമറയിൽ പകർത്തി. ഇതറിയാതെ യുവതിയും കാമുകനും കിടപ്പറയിൽ തുടർന്നു. പിന്നീട് വീട്ടമ്മ യുവതിയോട് പണം ആവശ്യപ്പെട്ടു. ഇത് നൽകില്ലെന്ന് പറഞ്ഞതോടെയാണ് വീഡിയോ കാണിച്ചതും ബ്ലാക്ക് മെയിൽ ചെയ്‌തതും. എന്നാൽ പണം നൽകാനാവില്ലെന്ന് കാമുകനും യുവതിയും തീരുമാനമെടുത്തതോടെ വീട്ടമ്മ ഈ വീഡിയോ യുവതിയുടെ മകന് അയച്ചുകൊടുക്കുകയായിരുന്നു. ഇതോടെയാണ് യുവതി ഞാറക്കൽ പൊലീസിൽ പരാതി നൽകിയത്.
Post A Comment: