www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1781) Idukki (1745) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സംസ്ഥാനത്ത് വിദ്യാർഥികളിൽ നോനോ വൈറസ് സാനിധ്യം; ജാഗ്രത പാലിക്കാൻ നിർദേശം

Share it:



കൽപ്പറ്റ: സംസ്ഥാനത്ത് നോനോ വൈറസ് ബാധ സ്ഥിരീകരിച്ചു. വയനാട്ടിലെ പൂക്കോട് വെറ്ററിനറി കോളെജ് വിദ്യാർഥികളിലാണ് വൈറസ് സാനിധ്യം കണ്ടെത്തിയത്. വ്യാപന തോത് കൂടിയ നോനോ വൈറസ് കണ്ടെത്തിയതോടെ വയനാട്ടിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. സൂപ്പര്‍ ക്ലോറിനേഷന്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും മന്ത്രി അറിയിച്ചു. കുടിവെള്ള സ്രോതസുകള്‍ ശുചിയാണെന്ന് ഉറപ്പ് വരുത്താനും നിർദേശം നൽകി.  

വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങള്‍. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരും.   

പൂക്കോട് വെറ്ററിനറി കോളെജിലെ കുടിവെള്ളസ്രോതസ് മലിനമാക്കപ്പെട്ടതാണ് രോഗം പടരാൻ കാരണമെന്നാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയിരിക്കുന്നത്. വെറ്ററിനറി കോളെജ് വനിതാ ഹോസ്റ്റലിലെ വിദ്യാർഥികള്‍ക്കിടയിൽ വയറിളക്കവും, ഛര്‍ദ്ദിയും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പിന്‍റെ നേത്യത്വത്തിൽ വിദഗ്ദ സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. രോഗം സ്ഥിരീകരിച്ച എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്. കേരളത്തിൽ ഇതിന് മുൻപ് നോറോ വൈറസ് കണ്ടെത്തിയിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. 

എന്താണ് നോറോവൈറസ്?

ഗ്യാസ്ട്രോഇന്‍റസ്റ്റൈനൽ രോഗമാണ് നോറോവൈറസ് മൂലം സംഭവിക്കുന്നത്. വയറിന്‍റെയും കുടലിന്‍റെയും അതിരുകളിൽ വീക്കം സംഭവിക്കുകയും കടുത്ത വയറുവേദനയും ഛർദ്ദിയും അനുഭവപ്പെടുകയും ചെയ്യും. 

വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, മനംമറിച്ചില്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങള്‍. ഛര്‍ദ്ദി, വയറിളക്കം എന്നിവ മൂര്‍ച്ഛിച്ചാല്‍ നിര്‍ജലീകരണം സംഭവിക്കുകയും രോഗം ഗുരുതരാവസ്ഥയിലേക്ക് മാറുകയും ചെയ്യും. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. 

വൈറസ് ബാധിച്ച് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും. വൈറസ് ബാധിതര്‍ വീട്ടിലിരിക്കേണ്ടതും, ഒ.ആര്‍.എസ് ലായനി, തിളപ്പിച്ചാറിയ വെള്ളം എന്നിവ നന്നായി കുടിക്കേണ്ടതുമാണ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

കുട്ടുകാരിക്കും കാമുകനും കിടപ്പറ ഒരുക്കിയത് ഹണി ട്രാപ്പ് മുന്നിൽ കണ്ട് 

കൊച്ചി: കൂട്ടുകാരിയുടെയും രഹസ്യ കാമുകന്‍റെയും സ്വകാര്യ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തി ഹണി ട്രാപ്പ് നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വൈപ്പിൻ ഞാറക്കലിലാണ് കഴിഞ്ഞ ദിവസം ഭാര്യയും ഭർത്താവും ഹണി ട്രാപ്പ് കേസിൽ അറസ്റ്റിലായത്. ഞാറക്കൽ സ്വദേശിനിയായ വീട്ടമ്മയും ഭർത്താവുമാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്. 

വീട്ടമ്മയുടെ കൂട്ടുകാരിയും രഹസ്യ കാമുകനുമായുള്ള സ്വകാര്യ ദൃശ്യങ്ങളാണ് ഇവർ ഭർത്താവിന്‍റെ സഹായത്തോടെ വീഡിയോയിലാക്കിയത്. തുടർന്ന് പണം ആവശ്യപ്പെടുകയും കൊടുക്കാതെ വന്നതോടെ വീഡിയോ മകന്‍റെ വാട്‌സാപ്പിലേക്ക് അ‍യച്ചുകൊടുക്കുകയുമായിരുന്നു. സംഭവത്തിൽ യുവതി പരാതി നൽകിയതോടെയാണ് അറസ്റ്റ്. 

അതേസമയം യുവതിയുടെയും രഹസ്യ കാമുകന്‍റെയും വീഡിയോ ഇവർ ചിത്രീകരിച്ചത് ആസൂത്രിതമായിട്ടാണെന്ന് പൊലീസ് പറഞ്ഞു. നിലവിൽ അറസ്റ്റിലായ വീട്ടമ്മയും യുവതിയും നേരത്തെ തൃശൂരിലെ ജയിലിൽ കിടന്നിട്ടുണ്ട്. ഈ സമയത്താണ് ഇവർ തമ്മിൽ സൗഹൃദത്തിലാകുന്നത്. 

ജയിലിനു പുറത്തിറങ്ങിയ ഇരുവരും സൗഹൃദം തുടർന്നു. വിവാഹിതയായ യുവതിക്ക് മറ്റൊരു യുവാവുമായി അടുപ്പമുണ്ടായിരുന്നു. ഇത് മനസിലാക്കിയ വീട്ടമ്മ യുവതിയെയും കാമുകനെയും സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചു. ഇതിനു വീട്ടമ്മയുടെ ഭർത്താവും കൂട്ടു നിന്നു. ഇരുവർക്കും സ്വസ്ഥമായി കിടക്ക പങ്കിടാൻ സൗകര്യം ഒരുക്കിയതും വീട്ടമ്മ തന്നെയാണ്. കുടുംബ സുഹൃത്തുക്കളായി എത്തുന്ന ഇവരെ അയൽക്കാരും സംശയിച്ചിരുന്നില്ല. 

ഇതിനിടെയാണ് യുവതിയെയും കാമുകനെയും ഹണി ട്രാപ്പിൽപെടുത്തി പണം ആവശ്യപ്പെടാൻ വീട്ടമ്മയും ഭർത്താവും പദ്ധതി തയാറാക്കിയത്. ഇതനുസരിച്ച് മൊബൈൽ ക്യാമറയിൽ ഷൂട്ട് ചെയ്യാൻ അടക്കം സൗകര്യം റെഡിയാക്കിയ വീട്ടമ്മയും ഭർത്താവും യുവതിയുടെയും കാമുകന്‍റെയും വരവിനായി കാത്തിരുന്നു. 

പതിവുപോലെ വീട്ടിലെത്തിയ ഇരുവർക്കുമായി വീട്ടമ്മ കിടപ്പറ ഒരുക്കിയിരുന്നു. ഇരുവരെയും ഇവിടേക്ക് പറഞ്ഞു വിട്ട ശേഷം വീട്ടമ്മയും ഭർത്താവും ഇവരുടെ സ്വകാര്യ ദൃശ്യങ്ങൾ മുഴുവൻ ക്യാമറയിൽ പകർത്തി. ഇതറിയാതെ യുവതിയും കാമുകനും കിടപ്പറയിൽ തുടർന്നു. പിന്നീട് വീട്ടമ്മ യുവതിയോട് പണം ആവശ്യപ്പെട്ടു. ഇത് നൽകില്ലെന്ന് പറഞ്ഞതോടെയാണ് വീഡിയോ കാണിച്ചതും ബ്ലാക്ക് മെയിൽ ചെയ്‌തതും. എന്നാൽ പണം നൽകാനാവില്ലെന്ന് കാമുകനും യുവതിയും തീരുമാനമെടുത്തതോടെ വീട്ടമ്മ ഈ വീഡിയോ യുവതിയുടെ മകന് അയച്ചുകൊടുക്കുകയായിരുന്നു. ഇതോടെയാണ് യുവതി ഞാറക്കൽ പൊലീസിൽ പരാതി നൽകിയത്. 


Share it:

Kerala

Mostreaded

Post A Comment: