ന്യൂഡെൽഹി: രാജ്യവ്യാപക പ്രതിഷേധങ്ങൾക്കൊടുവിൽ ഇന്ധനവില കുറക്കാൻ കേന്ദ്ര സർക്കാരിന്‍റെ ഇടപെടൽ. പെട്രൊൾ ലിറ്ററിന് അഞ്ച് രൂപയും ഡീസൽ ലിറ്ററിന് 10 രൂപയും കുറയുമെന്നാണ് റിപ്പോർട്ട്. ഇന്ന് അർധരാത്രിമുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരുന്നത്. ദീപാവലി തലേന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ധനവില തുടർച്ചയായി കുതിച്ചുയർന്നത് രാജ്യവ്യാപക പ്രതിഷേധത്തിനു കാരണമായിരുന്നു. ഇതിനു പിന്നാലെയാണ് എക്സൈസ് തീരുവ കുറക്കാൻ കേന്ദ്രം തീരുമാനിച്ചത്. നിലവിൽ ന്യൂഡെൽഹിയിൽ പെട്രൊൾ ലിറ്ററിന് 110.04 രൂപയും ഡീസലിന് 98.42 രൂപയുമാണ് വില. മുംബൈയിൽ പെട്രോളിന് 115.85 രൂപ, ഡീസലിന് 106.62 രൂപ.
കൊൽക്കത്തയിൽ പെട്രോളിന് 106.66 രൂപ, ചെന്നൈയിൽ പെട്രോൾ വില 102.59 രൂപ. കേരളത്തിൽ 110 രൂപയ്ക്ക് മുകളിലാണ് എല്ലാ ജില്ലകളിലും പെട്രോൾ വില. സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പെട്രോൾ വില ഇന്ന് തിരുവനന്തപുരത്താണ്, 112 രൂപ 41 പൈസ. കഴിഞ്ഞ 10 മാസത്തിനിടെ പെട്രോൾ വില 26.06 രൂപയും ഡീസൽ വില 25.91 രൂപയും വർധിച്ചിരുന്നു. ഇതേ കാലത്ത് ക്രൂഡ് ഓയിൽ വില ഇരട്ടിയായി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ
മുല്ലപ്പെരിയാറിൽ നിന്നും കൂടുതൽ ജലം പുറത്തേക്ക്
കുമളി: പുലർച്ചെ വരെ പെയ്‌ത ശക്തമായ മഴയിൽ മുല്ലപ്പെരിയാറിലേക്കുള്ള നീരൊഴുക്കിൽ വൻ വർധനവ്. ഇതോടെ ഇന്നലെ അടച്ച ഷട്ടറുകൾ വീണ്ടും തുറന്ന് കൂടുതൽ ജലം പെരിയാറിലേക്ക് ഒഴുക്കി തുടങ്ങി. രാവിലെ എട്ടോടെയാണ് മൂന്നു ഷട്ടറുകൾ കൂടി അധികമായി തുറന്നത്. എന്നാൽ ജലനിരപ്പിൽ കുറവില്ലാതെ വന്നതോടെ 12 മുതൽ കൂടുതൽ ഷട്ടറുകൾ തുറക്കുകയായിരുന്നു. ഇതോടെ ആകെ 3981 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്.
പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 11 മണിക്ക് 138.95 ആയിരുന്നു അണക്കെട്ടിലെ ജലനിരപ്പ്. 5291 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽപെയ്‌ത അതിശക്തമായ മഴയാണ് നീരൊഴുക്ക് വർധിപ്പിച്ചത്. പെരിയാർ തീര പ്രദേശത്തും മഴ ശക്തമായിരുന്നതിനാൽ നദിയിൽ നീരൊഴുക്ക് ശക്തമാണ്. മുല്ലപ്പെരിയാറിലെ വെള്ളം കൂടി എത്തുന്നതോടെ പെരിയാറിന്‍റെ താണ പ്രദേശങ്ങളിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.
അധിക ജലം ഒഴുക്കി വിടാൻ തുടങ്ങിയ 12നു ശേഷം ജനവാസ മേഖലയായ വള്ളക്കടവ്, വണ്ടിപ്പെരിയാർ പ്രദേശത്തേക്ക് വെള്ളം എത്തിത്തുടങ്ങിയിട്ടില്ല. ഇവിടേക്ക് വെള്ളം എത്തിയാൽ മാത്രമേ ജലനിരപ്പിന്‍റെ തോത് അറിയാൻ കഴിയു. അതേസമയം പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും കുളിക്കാനോ, തുണി അലക്കാനോ പുഴയിൽ ഇറങ്ങരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.
Post A Comment: