www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1778) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പ്രണയം പൊട്ടിയപ്പോൾ കാമുകി ഒറ്റി; എട്ട് വർഷത്തെ മോഷണം പുറത്ത്

Share it:



തലശേരി: പ്രണയം പൊട്ടിയതോടെ കാമുകന്‍റെ മോഷണ വിവരം ഉടമയ്ക്ക് ഒറ്റിക്കൊടുത്ത് യുവതി. തലശേരി പുതിയ ബസ് സ്റ്റാൻഡിലെ മൊത്ത വ്യാപാര സ്ഥാപനത്തിൽ വർഷങ്ങളായി നടന്നു വന്നിരുന്ന വൻ തട്ടിപ്പാണ് പിടികൂടിയത്. കാമുകിയുടെ ഒറ്റോടെ ജീവനക്കാരന്‍റെ വീട്ടിൽ പരിശോധന നടത്തിയ കടയുടമ കണ്ടെത്തിയത് മോഷ്‌ടിച്ചു കടത്തിയ ലക്ഷങ്ങളുടെ സാധനങ്ങളാണ്.  

എട്ട് വർഷമായി കടയിലെ വിശ്വസ്തനായി ജോലി ചെയ്‌തു വന്നയാളാണ് പിടിക്കപ്പെട്ടത്. ഇയാളും കാമുകിയും തമ്മിൽ പിരിഞ്ഞതോടെയാണ് മോഷണ വിവരം പുറം ലോകം അറിയുന്നത്. കാമുകിയെ ഉപയോഗിച്ചും ഇയാൾ കടയിൽ നിന്നും സാധനങ്ങൾ കടത്തിയിരുന്നു. ബന്ധം പിരിഞ്ഞതോടെ കാമുകനെ കുടുക്കാൻ മോഷണത്തിന്‍റെ സകല വിവരങ്ങളും യുവതി കടയുടമയെ ഫോണിലൂടെ അറിയിക്കുകയായിരുന്നു. ലക്ഷക്കണക്കിന് രൂപ വില വരുന്ന ഗൃഹോപകരണങ്ങളാണ് ജീവനക്കാരന്‍ വീട്ടിലേക്ക് കടത്തി പുറത്ത് വിറ്റഴിച്ചത്.

വീടുകളില്‍ കയറിയിറങ്ങി സാധനങ്ങള്‍ വില്‍ക്കുന്നവര്‍ക്ക് വീട്ടുപകരണങ്ങള്‍ ഹോള്‍സെയില്‍ ആയി നല്‍കുന്ന കടയായിരുന്നു ഇത്. മോഷണ വിവരം അറിഞ്ഞ ഉടമ പൊലീസിനെയും വിവരം അറിയിച്ചിരുന്നു. തുടർന്ന് പൊലീസിന്‍റെ സാനിധ്യത്തിലാണ് ഇയാളുടെ വീട്ടിൽ കടന്നത്. കട ഉടമ റൂട്ടില്‍ പോകുന്ന ദിവസങ്ങളിലാണ് ഇയാള്‍ സാധനങ്ങള്‍ കൂടുതലായും കടത്തിയിരുന്നത്. മറ്റൊരു യുവതിയുമായി ഇയാള്‍ അടുത്തതോടെയാണ് ക്ഷുഭിതയായി കാമുകി കട ഉടമയ്ക്ക് കാമുകന്‍റെ തട്ടിപ്പ് സംബന്ധിച്ച് വിവരം ചോര്‍ത്തി കൊടുത്തത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KXENxMQq8p0GB9zypaK3W5

അടിച്ചു പൂസായപ്പോൾ സ്വന്തം വീടിന് തീയിട്ട് യുവതി 

മദ്യലഹരിയിൽ കാണിക്കുന്നത് പലതും വലിയ അബദ്ധങ്ങളാകാറുണ്ട്. ഇത്തരത്തിൽ ഒരു സ്ത്രീക്ക് സംഭവിച്ച വലിയ അബദ്ധത്തിന്‍റെ വാർത്തയാണ് ഇംഗ്ലണ്ടിൽ നിന്നും പുറത്ത് വരുന്നത്. റെക്കെന്‍റണിലാണ് സംഭവം. കെറി മക്രൂഡന്‍ എന്ന യുവതിയാണ് വാർത്തയിലെ താരം. മദ്യലഹരിയിൽ ഇവർ സ്വന്തം വീടിനു തീയിടുകയായിരുന്നു. കഴിഞ്ഞ മെയ് 30നായിരുന്നു വീടിന് തീയിട്ടത്. പിന്നാലെ കേസും എത്തി. ഇപ്പോള്‍ നവംബര്‍ 15ന് ന്യൂകാസില്‍ ക്രൗണ്‍ കോടതി അവള്‍ കുറ്റക്കാരിയാണെന്ന് കണ്ട് മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരിക്കുകയാണ്.

കുടിച്ച് ലക്കുകെട്ട് വീട്ടിലെത്തിയ മക്ക്രൂഡന്‍ മെയ് മുപ്പതിന് ഉച്ചയ്ക്ക് താന്‍ കിടന്ന കിടക്കയ്ക്ക് തീയിട്ടു. തീ ആളിപ്പടരുന്നത് കണ്ട് സമീപവാസികള്‍ ഓടിയെത്തി. അവര്‍ അവളെ വീടിന് വെളിയില്‍ കൊണ്ടുവന്നു. പിന്നാലെ ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി മിനിറ്റുകള്‍ക്കകം തീ അണച്ചു. നിരവധി മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ള അവള്‍ ജീവന്‍ അപായപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ വീടിന് തീവച്ചുവെന്നും, വസ്തുവകകള്‍ നശിപ്പിച്ചുവെന്നും കോടതി കണ്ടെത്തി.


Share it:

Kerala

Post A Comment: